മലയാളിയുടെ കാർഷിക സംസ്കൃതിയുടെ ഭാഗമായിരുന്നു പണ്ട് ഓണാഘോഷം. എന്നാൽ കാർഷിക ഉൽപാദനം ഗണ്യമായി കുറയുകയും തന്മൂലം കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറുകയും ചെയ്തതോടെ മലയാളിക്ക് ഓണം ആഘോഷിക്കണമെങ്കിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യത്തിലേക്ക് മാറി. ഭക്ഷ്യ വിലക്കയറ്റം മൂലം പണപ്പെരുപ്പം നിയന്ത്രണാതീതമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഓണാഘോഷം. പ്രളയവും കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് കഴിഞ്ഞ വർഷമാണ് ഇലക്ട്രോണിക്-ഗൃഹോപകരണ വിപണിയും ഉഷാറായത്. കേരളത്തിലെ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്നതും ഓണക്കാലത്താണ്.
0 Comments