പിഎസ്‌സി മാതൃകാ ചോദ്യങ്ങൾ - 2

1. സംയോജിത ശിശു വികസന പദ്ധതിയുമായി (ICDS) ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക.
I. ഐസിഡിഎസ് പദ്ധതി ആരംഭിച്ചത് 1975 ഒക്ടോബർ രണ്ടിനാണ്.
II. ഐസിഡിഎസ് പദ്ധതി ആരംഭിച്ചത് അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്താണ്.
III. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.
A) I മാത്രം 
B) I & II
C) II & III 
D) എല്ലാം ശരിയാണ് 
Ans) D

2. മഹിളാ സമൃദ്ധി യോജന ആരംഭിച്ച വർഷമേത്?
A) 1990
B) 1995
C) 1993
D) 1999
Ans) C

3. ഇന്ത്യയിൽ കുട്ടികളുടെ ലിംഗാനുപാതം കുറയുന്നതിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി കേന്ദ്രസർക്കാർ 2015ൽ ആരംഭിച്ച പദ്ധതി ഏത്?
A) സുകന്യ സമൃദ്ധി യോജന 
B) ബേഠി ബച്ചാവോ ബേഠി പഠാവോ
C) നിർഭയ 
D) ബാലികാ സമൃദ്ധി യോജന
Ans) B

4. ബാലികാ സമൃദ്ധി യോജന  ആരംഭിച്ചത് എന്നാണ്?
A) 1997 ജനുവരി 1
B) 1997 ഒക്ടോബർ 2
C) 1997 ആഗസ്റ്റ് 15
D) 1997 ജനുവരി 26
Ans) D

5. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപം നടത്താൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി.
A) ബാലികാ സമൃദ്ധി യോജന 
B) ബേഠി ബച്ചാവോ ബേഠി പഠാവോ
C) സുകന്യ സമൃദ്ധി യോജന 
D) ഇവയൊന്നുമല്ല
Ans) C

6. ഇന്ദിരാഗാന്ധി മാതൃത്വ സഹ്യോഗ് യോജന ആരംഭിച്ച വർഷമേത്?
A) 2010
B) 2014
C) 2004
D) 2009
Ans) A

7. സ്ത്രീകൾക്ക് തൊഴിൽ സുരക്ഷയും നൈപുണ്യ വികസനത്തിൽ പരിശീലനവും നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന 'സ്റ്റെപ്പ് (STEP)' പദ്ധതിയുടെ മുഴുവൻ പേരെന്ത്?
A) Special Training and Employment Program for Women
B) Social Training and Employment Program for Women
C) Support to Training and Employment Program for Women
D) Social Transition and Empowerment Program for Women
Ans) C

8. മഹിളാ ശക്തി കേന്ദ്രങ്ങളുമായി (Mahila Shakti Kendras) ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക.
I. 2017 ൽ ആരംഭിച്ച വനിതാ ശാക്തീകരണ പദ്ധതിയാണിത്.
II. സ്ത്രീകൾക്ക് അവരുടെ കഴിവുകൾ വളർത്തിയെടുക്കാനും ജോലി കണ്ടെത്താനും ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താനും കഴിയുന്ന തരത്തിൽ ഒരു സ്ഥലത്ത് ഒത്തുചേരുന്നതിനായി സഹായ സേവനങ്ങൾ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു.
III. ആദ്യ ഘട്ടത്തിൽ രാജ്യത്തെ ദാരിദ്ര്യ നിരക്ക് ഏറ്റവും കൂടുതലുള്ള 115 ജില്ലകളിൽ 920 മഹിളാ ശക്തി കേന്ദ്രങ്ങൾ സ്ഥാപിച്ചു.
A) I മാത്രം 
B) I & II
C) II & III 
D) എല്ലാം ശരിയാണ് 
Ans) D

9. ആരാലും ആശ്രയം ഇല്ലാത്ത വനിതകൾക്ക് സഹായം നൽകുന്നതിനായി ആരംഭിച്ച 'സ്വദാർ' പദ്ധതി നടപ്പിലാക്കുന്നത് ആര്?
A) ധനമന്ത്രാലയം 
B) വനിതാ ശിശു വികസന മന്ത്രാലയം
C) സാമൂഹ്യ ക്ഷേമവകുപ്പ്
D) സംസ്ഥാന സർക്കാർ 
Ans) B

10. 2021ൽ ഏതൊക്കെ പദ്ധതികൾ സംയോജിപ്പിച്ചാണ് 'ശക്തിസദൻ' പദ്ധതി ആരംഭിച്ചത്?
A) Swadhar & Mahila Shakti 
B) STEP & Ujjawala 
C) Swadhar & Ujjawala
D) STEP & Swadhar 
Ans) C
Reactions

Post a Comment

0 Comments