• 2023ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം അമേരിക്കൻ സാമ്പത്തിക ചരിത്രകാരിയും തൊഴിൽ ധനതത്വ ശാസ്ത്രഞ്ജയുമായ ക്ലോഡിയ ഗോൾഡിന് ലഭിച്ചു.
• സാമ്പത്തികശാസ്ത്ര നോബേൽ സമ്മാനം നേടുന്ന മൂന്നാമത്തെ വനിതയാണ് ഗോൾഡിൻ. 2009ൽ ജേതാവായ എലിനോർ ഓസ്‌ട്രോം, 2019ൽ ജേതാവായ എസ്തർ ഡഫ്‌ളോ എന്നിവരാണ് ഇതിന് മുൻപേ സാമ്പത്തിക ശാസ്ത്ര നോബൽ കരസ്ഥമാക്കിയ വനിതകൾ.
• തൊഴിൽ വിപണിയിൽ സ്ത്രീകളുടെ സംഭാവനയെ കുറിച്ചുള്ള പഠനവും നിരീക്ഷണങ്ങളുമാണ് ക്ലോഡിയ ഗോൾഡിനെ പുരസ്കാരത്തിന് അർഹയാക്കിയത്.
• സ്ത്രീകളുടെ തൊഴിൽ ശക്തി, വരുമാനത്തിലെ ലിംഗഭേദം, വരുമാന അസമത്വം, സാങ്കേതികപരമായ പരിവർത്തനം, വിദ്യാഭ്യാസം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലാണ് അവരുടെ പ്രധാനപ്പെട്ട ഗവേഷണങ്ങള്‍.
• ഉയർന്ന വരുമാനമുള്ള മിക്ക രാജ്യങ്ങളിലും ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സ്ത്രീകളുടെ അനുപാതം മൂന്നിരട്ടിയായി വളർന്നിട്ടും നിലനിൽക്കുന്ന ലിംഗ വ്യത്യാസങ്ങളുടെ കാരണം വിശദമാക്കുന്നതിനുള്ള സമഗ്ര സമീപനമാണ് ക്ലോഡിയ ഗോൾഡിനെ പുരസ്കാരത്തിന് അർഹയാക്കിയതെന്ന് നൊബേൽ സമ്മാന സമിതി ചൂണ്ടിക്കാട്ടി.
• 2013-14 വര്‍ഷത്തില്‍ യുഎസ് ഇക്കണോമിക്‌സ് അസോസിയേഷന്റെ അധ്യക്ഷയായിരുന്നു ക്ലോഡിയ ഗോൾഡിൻ.
• നിലവിൽ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയാണ് ക്ലോഡിയ.
0 Comments