• അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 9 ആണ്.
• ഔദ്യോഗിക വെബ്സൈറ്റായ rbi.org.in വഴിയാണ് അപേക്ഷിക്കേണ്ടത്.
• ഒന്നാം ഘട്ട പരീക്ഷ ജൂലൈ 9 മുതൽ നടക്കും.
• പ്രായപരിധി ജനറൽ വിഭാഗത്തിന് (21-30) വയസ്.
• യോഗ്യതാ മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്.
• ഗ്രേഡ് ബി (ജനറൽ): ബാച്ചിലേർസ് ബിരുദത്തിലും 12-ാം (അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം), പത്താം തരം പരീക്ഷകളിലും അപേക്ഷകന് കുറഞ്ഞത് 60% മാർക്ക് (SC/ST/PwBD ആണെങ്കിൽ 50%) ഉണ്ടായിരിക്കണം.
• ഗ്രേഡ് ബി (DEPR): ഉദ്യോഗാർത്ഥി ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ്/ ഫിനാൻസ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
• ഗ്രേഡ് ബി (DSIM): ഉദ്യോഗാർത്ഥിക്ക് 55% മാർക്കോടെ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫോർമാറ്റിക്സ് എന്നിവയിൽ മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം.
1 Comments
Helpful
ReplyDelete