• കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രേംവർക്കിൻ്റെ (NIRF) 2023-ലെ അഖിലേന്ത്യാ റാങ്കിംഗിൽ ഇടംപിടിച്ച് കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്.
• പട്ടികയിൽ 151-200 റാങ്ക് ബാൻ്റിലാണ് കോളേജ് ഉൾപ്പെട്ടിരിക്കുന്നത്.
• 1964-ൽ പ്രവർത്തനം ആരംഭിച്ച കോളേജിൽ നിലവിൽ 12 ബിരുദ പ്രോഗ്രാമുകളും 8 പിജി പ്രോഗ്രാമുകളും 7 പിഎച്ച്ഡി പ്രോഗ്രാമുകളും ആണുള്ളത്.
• സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന് കീഴിൽ ബിഎ, എംഎ, പിഎച്ച്ഡി എന്നീ പ്രോഗ്രാമുകളാണ് ഉള്ളത്.
• 2015-ൽ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ച NIRF-ൻ്റെ ആദ്യ റാങ്കിംഗ് പട്ടിക 2016-ലാണ് ആദ്യമായി പുറത്തിറക്കിയത്.
• അധ്യാപനം, പഠനം, ഗവേഷണം തുടങ്ങി വിവിധ ഘടകങ്ങൾ മാനദണ്ഡമായി പരിഗണിച്ചാണ് റാങ്കിംഗ് തീരുമാനിക്കുന്നത്.
0 Comments