• കേരളത്തിലെ സർവകലാശാലകളിൽ മൂന്നു വര്‍ഷ ബിരുദ പ്രോഗ്രാമുകൾ ഈ വർഷം കൂടി മാത്രം.
• അടുത്ത അധ്യയന വർഷം മുതല്‍ നാലുവര്‍ഷ പ്രോഗ്രാമുകൾ മാത്രമായിരിക്കും ഉണ്ടാവുക.
• നാലാം വര്‍ഷത്തെ പഠനം തുടരണോ എന്നതിൽ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാവുന്ന വിധത്തിലാണ് കോഴ്സ് ക്രമീകരിക്കുന്നത്.
• നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും.
• എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ.
• ഇടയ്ക്ക് പഠനം നിർത്തിയ വിദ്യാർത്ഥികൾക്ക് റീ എൻട്രിക്കുള്ള സംവിധാനവും ഒരുക്കും.
• നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച് കേരള ഹയർ എജ്യൂക്കേഷൻ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കി സർവകലാശാലകൾക്ക് സമർപ്പിച്ചിട്ടുണ്ട്.
• പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം തന്നെ ചില കോളേജുകളിൽ നാലുവർഷ പ്രോഗ്രാം ആരംഭിക്കും.
• ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
0 Comments