ലോക രാജ്യങ്ങളെ അവയുടെ സാമ്പത്തിക ഘടന അനുസരിച്ച് വികസിത, വികസ്വര, അവികസിത രാജ്യങ്ങളായി വർഗ്ഗീകരണം നടത്തുന്നതിന്റെ മാനദണ്ഡം എന്താണെന്ന് പരിശോധിക്കാം.
വികസിത രാജ്യം (Developed Country)
ഉയർന്ന സാമ്പത്തിക വളർച്ചയും സുരക്ഷിതത്വവും ഉയർന്ന തലത്തിലുള്ള ആപേക്ഷികതയുമുള്ള ഒരു രാജ്യത്തെയാണ് വികസിതമായി കണക്കാക്കുന്നത്. ഉയർന്ന ആളോഹരി വരുമാനം അല്ലെങ്കിൽ ജിഡിപി വളർച്ച, വ്യാവസായികവൽക്കരണ നിലവാരം, പൊതു ജീവിത നിലവാരം, വ്യാപകമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഒരു രാജ്യം വികസിതമാണോ എന്ന് വിലയിരുത്തപ്പെടുന്നത്. അമേരിക്ക, റഷ്യ, ജപ്പാൻ, ബ്രിട്ടൺ തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു.
ഐക്യരാഷ്ട്ര പറയുന്നതനുസരിച്ച്, വികസ്വര രാജ്യം എന്നത് താരതമ്യേന താഴ്ന്ന ജീവിത നിലവാരവും അവികസിത വ്യാവസായിക അടിത്തറയും മിതമായതും താഴ്ന്നതുമായ മാനവ വികസന സൂചിക (HDI) ഉള്ളതുമായ ഒരു രാജ്യമാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഈ വിഭാഗത്തിൽ പെടുന്നു.
കുറഞ്ഞ വികസനമുള്ള രാജ്യം (Least Developed Country (LDC)
കുറഞ്ഞ വരുമാനമുള്ളതും സുസ്ഥിര വികസനത്തിന് ഗുരുതരമായ ഘടനാപരമായ തടസ്സങ്ങൾ നേരിടുന്നതുമായ രാജ്യങ്ങളായിട്ടാണ് ഐക്യരാഷ്ട്രസഭ LDC-കളെ നിർവചിക്കുന്നത്. അവികസിത രാജ്യങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളും ഈ വിഭാഗത്തിൽ പെടുന്നവയാണ്.
ലോക ബാങ്കിന്റെ വർഗ്ഗീകരണം
ലോക ബാങ്കിന്റെ 2022-ലെ റിപ്പോർട്ട് പ്രകാരം രാജ്യങ്ങളെ പ്രതിശീർഷ മൊത്ത ദേശീയ വരുമാനത്തിന്റെ (GNI Percapita) അടിസ്ഥാനത്തിൽ നാലായി തരം തിരിച്ചിരിക്കുന്നു. 1,085 ഡോളറോ അതിൽ കുറവോ വരുമാനമുള്ളവയെ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളായി (Low Income Country) പരിഗണിക്കുന്നു. താഴ്ന്ന ഇടത്തരം വരുമാനമുള്ള സമ്പദ്വ്യവസ്ഥകളുടെ (Lower Middle Income Country) പ്രതിശീർഷ വരുമാനം $1,086-നും $4,255-നും ഇടയിലാണ്. ഉയർന്ന ഇടത്തരം വരുമാനമുള്ള സമ്പദ്വ്യവസ്ഥകൾ (Upper Middle Income Country) പ്രതിശീർഷ ജിഎൻഐ $4,256 നും $13,205 നും ഇടയിൽ ഉള്ളവയാണ്. പ്രതിശീർഷ ജിഎൻഐ $13,205 അല്ലെങ്കിൽ അതിലും കൂടുതലുള്ളവയാണ് ഉയർന്ന വരുമാനമുള്ള സമ്പദ്വ്യവസ്ഥകൾ (Higher Income Country). ഇതിൽ താഴ്ന്ന ഇടത്തരം (Lower Middle Income) വിഭാഗത്തിലാണ് ഇന്ത്യ ഉൾപ്പെടുന്നത്.
0 Comments