A) സ്വതന്ത്ര ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ രൂപീകരിക്കുന്നത് 1950-ൽ ആണ്.
B) ഇന്ത്യയിലെ ആസൂത്രണത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് പി.സി മഹലനോബിസ് ആണ്.
C) ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷനാണ് ഗുൽസാരിലാൽ നന്ദ.
D) ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കിയത് പി.സി മഹലനോബിസ് ആണ്.
Ans) D (ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കിയത് കെ.എൻ രാജ് ആണ്)
2. താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത്?
A) 1960കളുടെ മധ്യം മുതൽ 1970കളുടെ മധ്യം വരെ.
B) 1970കളുടെ മധ്യം മുതൽ 1980കളുടെ മധ്യം വരെ.
C)1950കളുടെ മധ്യം മുതൽ 1960കളുടെ മധ്യം വരെ.
D) ഇവയൊന്നുമല്ല
Ans) B
3. ഭാരതീയ റിസർവ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പെയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i) 2021 ജനുവരി 1-ന് റിസർവ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്.
ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർച്ചാണ്.
iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പെയ്മെന്റ് സൂചിക.
A) i-ഉം ii-ഉം ശരിയാണ്
B) ii-ഉം iii-ഉം ശരിയാണ്
C) i-ഉം iii-ഉം ശരിയാണ്
D) എല്ലാം ശരിയാണ്
Ans) C (അടിസ്ഥാന കാലയളവ് 2018 ആണ്)
4. 2011-ലെ സെൻസസ് പ്രകാരം ജനസാന്ദ്രതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം.
A) കേരളം
B) ബീഹാർ
C) ഉത്തർപ്രദേശ്
D) പശ്ചിമബംഗാൾ
Ans) B
5. താഴെ പറയുന്ന വിവിധ ധനകാര്യ സ്ഥാപനങ്ങൾ, അവയുടെ ആസ്ഥാനങ്ങൾ എന്നിവയുടെ പട്ടികയിൽ നിന്നും യോജിക്കാത്തത് കണ്ടെത്തുക.
A) ലോകബാങ്ക് - വാഷിങ്ടൺ ഡിസി
B) ഏഷ്യൻ വികസന ബാങ്ക് - ബെയ്ജിംഗ്
C) ഭാരതീയ റിസർവ് ബാങ്ക് - മുംബൈ
D) അന്താരാഷ്ട്ര നാണയ നിധി - വാഷിങ്ടൺ ഡിസി
Ans) B (ഏഷ്യൻ വികസന ബാങ്ക് (ADB) - മനില)
6. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മിറ്റി രൂപീകരിച്ചു.
ii) ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്.
iii) ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാനം രീതിയും ഉപയോഗിക്കുന്നു.
A) i & ii
B) i & iii
C) ii & iii
D) എല്ലാം ശരിയാണ്
Ans) D
7. ലോക വ്യാപാര സംഘടനയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.
i) ലോക വ്യാപാര സംഘടന നിലവിൽ വന്നത് 1995-ൽ ആണ്.
ii) അന്താരാഷ്ട്ര വ്യാപാര രംഗത്ത് എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം നൽകുക എന്നത് ലോക വ്യാപാര സംഘടനയുടെ പ്രധാന ലക്ഷ്യമാണ്.
iii) ലോക വ്യാപാര സംഘടന ഗാട്ടിൻ്റെ (GATT) പിന്തുടർച്ചക്കാരനായി അറിയപ്പെടുന്നു.
iv) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
A) i, ii, iii
B) i, ii, iv
C) ii, iii, iv
D) എല്ലാം ശരിയാണ്
Ans) A (ലോക വ്യാപാര സംഘടന - WTO-യുടെ ആസ്ഥാനം - ജനീവ)
0 Comments