Exam: HSA Social Science
Exam Date: 27.03.2022
(സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് ചോദിച്ചവ)
1. നാണ്യപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് ചെയ്യാവുന്ന ഒരു പ്രവർത്തനം :
(A) റിപ്പോ നിരക്ക് വർദ്ധിപ്പിക്കൽ
(B) നോട്ട് അച്ചടിച്ചിറക്കൽ
(C) റിപ്പോ നിരക്ക് കുറയ്ക്കൽ
(D) റിവേർസ് റിപ്പോ നിരക്ക് കുറയ്ക്കൽ
Ans) A
2. നബാർഡ് രൂപീകരണത്തിലേക്ക് നയിച്ച CRAFICARDയുടെ അദ്ധ്യക്ഷൻ :
(A) കെ. നാഗരാജ്
(B) ജി.ആർ. ചിന്താല
(C) എം.എസ്. സ്വാമിനാഥൻ
(D) ബി. ശിവരാമൻ
Ans) D
3. UPIയുടെ മുഴുവൻ രൂപം :
(A) യുനൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ്
(B) യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്
(C) യൂണിഫൈഡ് പേയ്മെന്റ് ഇന്ററസ്റ്റ്
(D) യൂണിഫൈഡ് പ്രോഗ്രാം ഇന്റർഫേസ്
Ans) B
4. ഉപഭോക്തൃ വസ്തുക്കളുടെ ഉൽപാദനത്തിന് സഹായകമാകുന്ന കേന്ദ്ര പ്രവണതാ അളവ് (Measure of Central Tendency) :
(A) മീൻ
(B) മീഡിയൻ
(C) മോഡ്
(D) റേഞ്ച്
Ans) C
5. ഒരു മേഖലയിൽ ചെലവഴിക്കുന്നതുകൊണ്ട് നഷ്ടമാകുന്ന മറ്റൊരു മേഖലയിലുണ്ടാക്കാമായിരുന്ന നേട്ടമാണ് :
(A) അവസര ചെലവ്
(B) യഥാർത്ഥ ചെലവ്
(C) അധിക ചെലവ്
(D) പരമാവധി ചെലവ്
Ans) A
6. ഇലാസ്തിക കുറഞ്ഞ ചോദനമുള്ള ഉൽപന്നം/ഉൽപന്നങ്ങൾ :
i) ഭക്ഷ്യധാന്യം
ii) ഇന്ധനം
iii) ഓട്ടോമൊബൈൽ
iv) ആഡംബര വസ്തുക്കൾ
(A) i മാത്രം
(B) i, ii എന്നിവ
(C) i, ii, iii എന്നിവ
(D) iii, iv എന്നിവ
Ans) B
7. ഉപഭോക്തൃ വ്യവഹാരത്തിന്റെ ഓർഡിനൽ സമീപനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(A) ഉപഭോക്താവിന്റെ സംതൃപ്തിയെ സാംഖ്വികമായി കണക്കാക്കുന്നു
(B) പൗരാണിക സാമ്പത്തിക ശാസ്ത്രജ്ഞർ മുന്നോട്ട് വെച്ച സമീപനം
(C) ഉപഭോക്താവിന്റെ സംതൃപ്തിയെ ഗുണാത്മകമായി കണക്കാക്കുന്നു
(D) ആൽഫ്രഡ് മാർഷലും സഹായികളും ഈ സമീപനത്തെ അംഗീകരിക്കുന്നു
Ans) C
8. ഇന്ത്യയുടെ ജി.ഡി.പി.യിൽ 2020-21 വർഷത്തിൽ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് കാണിച്ച മേഖല :
(A) കാർഷിക മേഖല
(B) വ്യാവസായിക മേഖല
(C) സേവന മേഖല
(D) കൃഷിയധിഷ്ഠിത വ്യവസായ മേഖല
Ans) C
9. ഒരാളുടെ ആകെ വാർഷിക വരുമാനം 10,00,000 രൂപയും പ്രത്യക്ഷ നികുതിയായി അടയ്ക്കേണ്ടത് 1,25,000 രൂപയുമാണെങ്കിൽ അയാളുടെ ഉപയോഗിക്കത്തക്ക വരുമാനം (Disposable Income) എത്ര?
(A) 10,00,000
(B) 8,75,000
(C) 11,25,000
(D) 1,25,000
Ans) B
10. താഴെ കൊടുത്തിരിക്കുന്നവയിൽ മാനവിക മൂലധന സിദ്ധാന്ത (Human Capital Theory) വുമായി ബന്ധമുള്ള ചിന്തകൻ :
(A) ആഡം സ്മിത്ത്
(B) ജോൺ മാർഷൽ
(C) ജെ.എം. കെയ്ൻസ്
(D) ഗാരി ബെക്കർ
Ans) D
0 Comments