HSA (Social Science) 2022 - Solved Questions (Economics) - Part 2


1. ലക്ഷ്യം വച്ച വളർച്ചാ നിരക്കിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച നേടിയ പഞ്ചവത്സര പദ്ധതി :
(A) ഒന്നാം പഞ്ചവത്സര പദ്ധതി
(B) രണ്ടാം പഞ്ചവത്സര പദ്ധതി
(C) ഒമ്പതാം പഞ്ചവത്സര പദ്ധതി
(D) പതിനൊന്നാം പഞ്ചവത്സര പദ്ധതി
Ans) A

2. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം :
(A) ഹിമാചൽ പ്രദേശ്
(B) പശ്ചിമ ബംഗാൾ
(C) കേരളം
(D) ഗുജറാത്ത്
Ans) D

3. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനം :
(A) മഹാരാഷ്ട്ര
(B) ബീഹാർ
(C) ആസ്സാം
(D) കേരളം
Ans) D

4. 2021-ലെ വേൾഡ് ഇക്കണോമിക്ക് ഫോറത്തിന്റെ കണക്കനുസരിച്ച് ഗ്ലോബൽ ജൻഡർ ഗ്യാപ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം :
(A) 113
(B) 131
(C) 139
(D) 140
Ans) D

5. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ആദ്യ സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം :
(A) തമിഴ്നാട്
(B) കേരളം
(C) ഹരിയാന 
(D) ഗുജറാത്ത്
Ans) B

6. UNDPയുടെ 2020-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
(A) 129
(B) 130
(C) 131
(D) 132
Ans) C

7. 2020-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ടനുസരിച്ച് കേരളത്തിലെ ശിശു മരണ നിരക്ക് (Infant Mortality Rate) :
(A) 7 : 1000
(B) 8 : 1000
(C) 9 : 1000
(D) 10 : 1000
Ans) A

8. ഇന്ത്യയിലെ ചരക്ക് സേവന നികുതിയുടെ നിശ്ചയിച്ച സ്ലാബിൽ പെടാത്ത നിരക്ക് ഏത്?
(A) 5%
(B) 10%
(C) 18%
(D) 28%
Ans) B

9. 2011-ലെ സെൻസസ് അനുസരിച്ച് കേരള ജനസംഖ്യയിൽ 60 വയസ്സിന് മുകളിലുള്ളവരുടെ ആകെ ശതമാനം എത്ര?
(A) 10
(B) 12
(C) 13
(D) 15
Ans) C

10. ഫിസിക്കൽ ക്വാളിറ്റി ലൈഫ് ഇന്റക്സിന്റെ (PQLI) ഘടകങ്ങൾ ഏവ?
(A) കുറ്റകൃത്യ നിരക്ക്, സുസ്ഥിര വികസനം, പാർപ്പിട സൗകര്യം
(B) വായുമലിനീകരണം, ജലമലിനീകരണം, ആരോഗ്യം
(C) ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി
(D) ശിശുമരണനിരക്ക്, ആയുർദൈർഘ്യം, സാക്ഷരത
Ans) D

Reactions

Post a Comment

0 Comments