സന്തോഷമില്ലാതെ ഇന്ത്യ !


✒️ലോക സന്തോഷ സൂചികയില്‍ (World Happiness Report 2022) ഇന്ത്യ വീണ്ടും പിൻനിരയിൽ.

✒️പുതിയ പട്ടിക പ്രകാരം മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 136-ാം സ്ഥാനത്താണ് ഇന്ത്യ.

✒️146 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാനാണ് അവസാന സ്ഥാനത്ത്.

✒️തുടർച്ചയായി അഞ്ചാം തവണയും ഫിൻലൻഡാണ് പട്ടികയിൽ ഒന്നാമതെത്തിയത്.

✒️ഐക്യരാഷ്ട്ര സഭയുടെ സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്കാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.

✒️ജിഡിപി, സാമൂഹിക പിന്തുണ, വ്യക്തിസ്വാതന്ത്ര്യം, ഓരോ രാഷ്ട്രത്തിലെയും അഴിമതിയുടെ അളവ് തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് സന്തോഷത്തിന്റെ നിലവാരം വിലയിരുത്തിയാണു റിപ്പോര്‍ട്ട് തയാറാക്കുന്നത്.

✒️അയൽ രാജ്യങ്ങളിൽ നേപ്പാള്‍ (84), ബംഗ്ലാദേശ് (94), പാകിസ്ഥാന്‍ (121), ശ്രീലങ്ക (127) എന്നിവർ ഇന്ത്യയേക്കാൾ മുന്നിലാണ്.

Reactions

Post a Comment

0 Comments