2020-21 സാമ്പത്തിക വർഷത്തെ തകർച്ചയിൽ നിന്നും (-7.3%) കരകയറും എന്ന പ്രതീക്ഷ നിലനിൽക്കെയാണ് ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചത്. എന്നാൽ ഇത് വളർച്ചയെ പിന്നോട്ടടിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിന്റ ആദ്യ പാദത്തിൽ 20.1 ശതമാനത്തിന്റെയും രണ്ടാം പാദത്തിൽ 8.4 ശതമാനത്തിന്റെയും ജിഡിപി (Gross Domestic Product) വളർച്ച രേഖപ്പെടുത്തിയത് സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസം പകർന്നു.
പണപ്പെരുപ്പം
ഈ വർഷാവസാനത്തോടെ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി നിലനിൽക്കുന്ന പ്രധാന വെല്ലുവിളി പണപ്പെരുപ്പം (Inflation) ആണ്. മൊത്ത വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം (WPI) ജനുവരിയിൽ 2.03% ആയിരുന്നത് നവംബറിലേക്ക് എത്തിയപ്പോൾ കുതിച്ചുയർന്ന് 14.23 ആയി. ഉപഭോക്തൃ വില സൂചിക (CPI) 4.91 ആയും ഉയർന്നിട്ടുണ്ട്. ഇന്ധന വില കുതിച്ചയർന്നതിന്റെ ഫലമായുണ്ടായ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റമാണ് സ്ഥിതി രൂക്ഷമാക്കിയത്.
വിദേശ വ്യാപാരം
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിലും ഇറക്കുമതിയിലും മുന്നേറ്റമുണ്ടായെങ്കിലും വ്യാപാരക്കമ്മി വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജിഎസ്ടി വരുമാനം
സമ്പദ് വ്യവസ്ഥ കരകയറുന്നതിന്റെ സൂചനയെന്നോണം ജിഎസ്ടി വരുമാനത്തിലും പുരോഗതിയാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ ₹1.19 ലക്ഷം കോടി വരുമാനമുണ്ടായിരുന്നത് നവംബറിൽ ₹1.31 ലക്ഷം കോടിയായാണ് വർദ്ധിച്ചത്.
1 Comments
Thank you
ReplyDelete