എന്താണ് ജൻ ധൻ യോജന?

• 2014-ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രഖ്യാപിച്ചത്. 
• ലോകത്തെ ഏറ്റവും വലിയ സമഗ്ര സാമ്പത്തിക ശാക്തീകരണ പദ്ധതികളിലൊന്നാണ് ഇത്.
• രാജ്യത്തെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. 
• സര്‍ക്കാരിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ എല്ലാവരിലേക്കും നേരിട്ട് എത്തുന്നതിനായാണ് (Direct Benefit Transfer) ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ രൂപീകരിച്ചത്. 
• ജൻധൻ അക്കൗണ്ടുകൾ, മൊബൈൽ നമ്പറുകൾ, ആധാർ കാർഡുകൾ എന്നിവ ലിങ്ക് ചെയ്യാനുള്ള സർക്കാർ സംരംഭത്തെയാണ് JAM (ജൻധൻ-ആധാർ-മൊബൈൽ) ത്രിത്വം സൂചിപ്പിക്കുന്നത്.


• നിലവിൽ പദ്ധതിയുടെ കീഴിൽ 49.42 കോടി ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്.
• ഏകദേശം ₹1,99,126 കോടി രൂപ
ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തി.
• ബാങ്ക് ശാഖകൾ സന്ദർശിക്കാതെ തന്നെ ഇടപാട് നടത്തുന്നതിന് 8.50 ലക്ഷം ബാങ്ക് മിത്രകൾ രാജ്യത്ത് പ്രവർത്തിക്കുന്നു.
• സീറോ ബാലന്‍സോട് കൂടിയാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നത്.
• ഇതോടൊപ്പം അക്കൗണ്ട് ഉടമകള്‍ക്ക് 2 ലക്ഷം രൂപ സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നു.
• അക്കൗണ്ട് ഉടമകൾക്ക് റുപേ ഡെബിറ്റ് കാര്‍ഡും ലഭ്യമാക്കി.
• സര്‍ക്കാരിന്റെ ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താവിലേക്ക് എത്തിക്കുക എന്നതിനൊപ്പം ഇടപാടുകള്‍ നടത്തി പരിചയമില്ലാത്തവരെയും ബാങ്കിംഗ് സംവിധാനത്തിൻ്റെ ഭാഗമാക്കുക എന്നതും പദ്ധതി ലക്ഷ്യം വെക്കുന്നു.
 സാധാരണക്കാർക്ക് ധനസഹായം, ചെറിയ വായ്പാ പദ്ധതികള്‍ എന്നിവയും ലളിതമായ നടപടികളിലൂടെ ലഭ്യമാക്കുന്നു.
• പദ്ധതി ആരംഭിച്ചതോടെ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ എല്ലാം ബാങ്ക് അക്കൗണ്ട് വഴിയാക്കാൻ കഴിഞ്ഞു.


Reactions

Post a Comment

0 Comments