2021-22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനത്തിന്റെ ജിഡിപി (Gross Domestic Product) വളർച്ച കൈവരിച്ച് ഇന്ത്യൻ സമ്പദ്വ്യവസ്ഥ. NSO ചൊവ്വാഴ്ചയാണ് കണക്ക് പുറത്തുവിട്ടത്. അന്തിമ കണക്ക് പ്രകാരം 2020-21-ൽ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനം തകർച്ചയായിരുന്നു നേരിട്ടിരുന്നത്. കൊവിഡ് പ്രതിസന്ധിയെത്തുന്നുണ്ടായ ഈ തകർച്ചയിൽ നിന്നും സമ്പദ്വ്യവസ്ഥ കരകയറുന്നു എന്നതാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
വീണ്ടും തകർച്ചയിലേക്കോ?
അതേസമയം പ്രതീക്ഷിച്ച വളർച്ചാ നിരക്കിലേക്ക് സമ്പദ്വ്യവസ്ഥയെ എത്തിക്കാൻ സാധിച്ചില്ല എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. 2021-22 സാമ്പത്തിക വർഷത്തിലെ മാർച്ചിൽ അവസാനിക്കുന്ന അവസാന പാദത്തിൽ ജിഡിപി വളർച്ച 4.1 ശതമാനമായി കുറഞ്ഞതാണ് കാരണം. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.5 ശതമാനവും ഒക്ടോബർ-ഡിസംബർ പാദത്തിൽ 5.4 ശതമാനവും വളർച്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഈ ഇടിവ്. റഷ്യയുടെ യുക്രൈൻ അധിനിവേശവും ഒമിക്രോൺ വ്യാപനവുമാണ് ഇത്തവണ വില്ലനായി മാറിയത്. യുദ്ധത്തെ തുടർന്ന് ഇന്ധന വില കുതിച്ചുയർന്നത് രാജ്യത്തെ റെക്കോർഡ് പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്തു. രൂപയുടെ മൂല്യവും സർവകാല തകർച്ചയിലേക്കാണ് ഈയിടെ കൂപ്പുകുത്തിയത്.
0 Comments