എന്താണ് സിൽവർലൈൻ?
ഏകദേശം 64,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നത്. ശരാശരി 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകള്‍ക്കു പരമാവധി 200 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ സാധിക്കും. പദ്ധതി നടപ്പാകുന്നേതോടെ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിനൊപ്പം റോഡപകടങ്ങൾ കുറക്കാനും സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
എന്താണ് കെ-റെയിൽ?
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ വികസന കോര്‍പറേഷനാ(കെ-റെയില്‍)ണു പദ്ധതിയുടെ നോഡല്‍ ഏജന്‍സി. കേന്ദ്ര, സംസ്ഥാന, സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോപറേഷന്‍ ഏജന്‍സി (JICA) പോലുള്ള വിദേശ ഏജന്‍സികളില്‍നിന്നും വായ്പയെടുക്കാതെ പദ്ധതി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുകയില്ല.
കേന്ദ്ര സർക്കാരിന്റെ നിലപാട്
പദ്ധതിക്കായി ഇതുവരെ കേന്ദ്രസർക്കാർ അന്തിമാനുമതി നൽകിയിട്ടില്ല. പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയിൽ റെയിൽവേ മന്ത്രാലയം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് വേണ്ടിവരുന്ന വായ്പയുടെ ബാധ്യത റെയിൽവെയ്ക്ക് കൂടി വരുമെന്നതാണ് കാരണം. കടം പദ്ധതിയിൽ നിന്നുള്ള വരുമാനത്തിലൂടെ വീട്ടാനാകുമോ എന്ന സംശയവും റെയിൽവേ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പദ്ധതിയുടെ കടബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നഷ്ടപരിഹാര പാക്കേജ്
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 13,265 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്കും അതിദരിദ്രരായ ആളുകള്‍ക്കും കച്ചവടക്കാര്‍ക്കുമുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ തുകയെക്കുറിച്ചും പാക്കേജിൽ വിശദീകരിക്കുന്നു. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണന നല്‍കുമെന്ന് പാക്കേജ് ഉറപ്പ് നൽകുന്നു.
സാമ്പത്തിക ബാധ്യത
ഇത്രയും ബൃഹത്തായ ഒരു പദ്ധതി നടപ്പാക്കുന്നതിനുള്ള സാമ്പത്തിക ശേഷി സംസ്ഥാന സര്‍ക്കാരിനില്ല എന്നാണ് വിമർശനമുന്നയിക്കുന്ന സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
പദ്ധതിയുടെ ഡിപിആര്‍ (Detailed project Report) അനുസരിച്ച് പദ്ധതിയുടെ ചെലവ് ഏകദേശം 64,000 കോടി രൂപയാണ്. എന്നാൽ പദ്ധതി ചെലവ് 1.26 ലക്ഷം കോടി രൂപയിൽ കൂടുതലാകും എന്നാണ് നീതി ആയോഗിന്റെ ആദ്യഘട്ട വിലയിരുത്തൽ. അതായത് 2019-20 വര്‍ഷത്തെ സംസ്ഥാനത്തിന്റെ ആകെ ബജറ്റിന് തുല്യമായ തുക. നികുതി വരുമാനം കുറഞ്ഞു വരുന്ന സംസ്ഥാനം കൂടിയാണ് കേരളം. സംസ്ഥാനത്തിന്റെ നിത്യ ചെലവിന്റെ വലിയൊരളവും പൊതുകടത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. അത്തരം ഒരു സാഹചര്യത്തിൽ ഇനിയും ഭീമൻ കട ബാധ്യത സംസ്ഥാനത്തെ 'ശ്രീലങ്ക'യാക്കുമോ എന്ന് പേടിക്കുന്നവരും ഒട്ടേറേയാണ്.
0 Comments