"ചെറുത് മനോഹരമാണ്" (Small is Beautiful) എന്ന മുദ്രാവാക്യമായിരുന്നു ഈ നയത്തിന്റെ അടിസ്ഥാന തത്വം.
1977-ലെ വ്യവസായ നയത്തിന്റെ പ്രധാന സവിശേഷതകൾ:
▪️തൊഴിലധിഷ്ഠിത വ്യവസായങ്ങൾ: തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി യന്ത്രങ്ങളേക്കാൾ കൂടുതൽ മനുഷ്യവിഭവശേഷി ഉപയോഗിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചു.
▪️വികേന്ദ്രീകരണം: വ്യവസായ കേന്ദ്രങ്ങളെ വൻനഗരങ്ങളിൽ നിന്ന് ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മാറ്റി.
▪️കാർഷികാധിഷ്ഠിത യൂണിറ്റുകൾ: കൃഷിയും വ്യവസായവും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി കാർഷികാധിഷ്ഠിത വ്യവസായ യൂണിറ്റുകൾക്ക് മുൻഗണന നൽകി.
▪️സ്വയംപര്യാപ്തത: വിദേശ സാങ്കേതികവിദ്യയെയും മൂലധനത്തെയും ആശ്രയിക്കുന്നത് കുറച്ചു.
▪️വിദേശ മൂലധനത്തോടുള്ള നിലപാട്: വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ വളരെ കർശനമായ നിലപാടാണ് ഈ നയം സ്വീകരിച്ചത്.
▪️ചെറുകിട മേഖലയുടെ വർഗ്ഗീകരണം: കൃത്യമായ സർക്കാർ സഹായം ഉറപ്പാക്കുന്നതിനായി ചെറുകിട മേഖലയെ മൂന്നായി തരംതിരിച്ചു:
✔️കുടിൽ - ഗാർഹിക വ്യവസായങ്ങൾ (Cottage and Household Industries)
✔️അതിസൂക്ഷ്മ മേഖല (Tiny Sector)
✔️ചെറുകിട വ്യവസായങ്ങൾ (Small-Scale Industries - SSI)
▪️ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (DIC): എല്ലാ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന 'സിംഗിൾ വിൻഡോ ക്ലിയറൻസ്' സംവിധാനത്തിനായി ഓരോ ജില്ലയിലും ജില്ലാ വ്യവസായ കേന്ദ്രങ്ങൾ സ്ഥാപിച്ചു.
▪️ഉൽപ്പന്ന സംവരണം: ചെറുകിട മേഖലയ്ക്ക് മാത്രമായി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ എണ്ണം 180-ൽ നിന്ന് 507 ആയി ഉയർത്തി.
▪️വൻകിട വ്യവസായങ്ങൾക്കുള്ള നിയന്ത്രണം: വൻകിട വ്യവസായങ്ങളെ കോർ വ്യവസായങ്ങൾ (Core Industries), മൂലധന ഉപകരണ വ്യവസായങ്ങൾ (Capital goods industries), ഹൈ-ടെക് വ്യവസായങ്ങൾ തുടങ്ങിയവയിൽ മാത്രമായി പരിമിതപ്പെടുത്തി.
1956-ലെ നയം പൊതുമേഖലയെ വ്യവസായ രംഗത്തെ 'ലീഡർ' ആയി കണ്ടപ്പോൾ, 1977-ലെ നയം പൊതുമേഖലയെ ചെറുകിട-കുടിൽ വ്യവസായങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അസംസ്‌കൃത വസ്തുക്കളും എത്തിച്ചുനൽകുന്ന ഒരു സഹായിയായിട്ടാണ് കണ്ടത്.
0 Comments