പിഎസ്‌സി മാതൃക ചോദ്യങ്ങൾ - 3

1. താഴെപ്പറയുന്നവയിൽ പ്രാഥമിക സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
I. കൃഷി II. മത്സ്യബന്ധനം III. ഖനനം
IV. വനപരിപാലനം V.  ജലവിതരണം 
A) I, II, III എന്നിവ
B) എല്ലാം ഉൾപ്പെടുന്നു
C) I മാത്രം
D) I, II, IV എന്നിവ
Ans) A

2. MUDRA എന്നതിന്റെ പൂർണരൂപം.
A) Macro Units Development Refinance Agencies 
B) Micro Urban Development Resources Agency 
C) Micro Units Development Refinance Agencies 
D) Micro Units Development Restructuring Agency 
Ans) C

3. ജെയിംസ് വിൽസനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ഏവ?
I. ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചു.
II. 'ദി ഇക്കണോമിസ്റ്റ്' എന്ന വാരിക ആരംഭിച്ചു.
III. സ്റ്റാൻഡേർഡ് ചാർട്ട് ബാങ്കിൻറെ സ്ഥാപകൻ.
A) I, II  മാത്രം 
B) II, III മാത്രം 
C) I, III മാത്രം 
D) എല്ലാം ശരിയാണ് 
Ans) D

4. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
I. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് ഇന്ത്യയിലെ സാമ്പത്തിക വർഷം.
II. 1865 മുതലാണ് ഈ രീതി നിലവിൽ വന്നത്.
III. വടക്കേ ഇന്ത്യയിലെ വിളവെടുപ്പിന്റെയും കാലവർഷം തുടങ്ങുന്നതിനു മുൻപുള്ള സ്റ്റോക്ക്  എടുപ്പിന്റെയും അടിസ്ഥാനത്തിലാണ് ഇത്.
A) I, II മാത്രം 
B) II, III മാത്രം 
C) I, III മാത്രം 
D) എല്ലാം ശരിയാണ് 
Ans) D

5. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആര്?
A) ജവഹർലാൽ നെഹ്റു 
B) ആർ. കെ ഷൺമുഖം ചെട്ടി
C) ജോൺ മത്തായി 
D) വല്ലഭായി പട്ടേൽ 
Ans) B

6. താഴെ പറയുന്നവയിൽ ബ്രിക്സ് കൂട്ടായ്മയിൽ അംഗമല്ലാത്ത രാജ്യം ഏത്?
A) എത്യോപ്യ
B) കാനഡ 
C) ഈജിപ്ത് 
D) ഇന്ത്യ
Ans) B 
*2024ൽ പുതുതായി 5 രാജ്യങ്ങൾ കൂടി കൂട്ടായ്മയിൽ അംഗമായി.

7. 2022-23 സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിൽ ആളോഹരി വരുമാനം കൂടിയ ജില്ലയേത്?
A) ആലപ്പുഴ 
B) എറണാകുളം 
C) വയനാട് 
D) മലപ്പുറം 
Ans) B 
*രണ്ടാം സ്ഥാനം - ആലപ്പുഴ
ഏറ്റവും പിന്നിൽ - വയനാട് 

8. ഗാന്ധിജി തൻ്റെ സാമ്പത്തിക ആശയങ്ങൾ ആദ്യമായി അവതരിപ്പിച്ച കൃതി ഏത്?
A) നവജീവൻ 
B) ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹം 
C) ഹിന്ദ് സ്വരാജ് 
D) എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ 
Ans) C

9. ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വനിതയാര്?
A) നിർമ്മല സീതാരാമൻ 
B) മമതാ ബാനർജി 
C) ഇന്ദിരാഗാന്ധി 
D) അമൃത് കൗർ
Ans) A

10. ഇന്ത്യൻ സാമ്പത്തിക ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാചീന ഗ്രന്ഥമായ 'അർത്ഥശാസ്ത്രം' രചിച്ചതാര്?
A) ഭാസ്കരാചാര്യൻ 
B) ആര്യഭടൻ 
C) ചാണക്യൻ 
D) കപിലൻ
Ans) C
Reactions

Post a Comment

0 Comments