1. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
A) ഫെഡറൽ ബാങ്ക്
B) നെടുങ്ങാടി ബാങ്ക്
C) സിഎസ്ബി ബാങ്ക്
D) സൗത്ത് ഇന്ത്യൻ ബാങ്ക്
Ans) B
• സ്ഥാപകൻ - അപ്പു നെടുങ്ങാടി (1899)
3. താഴെ പറയുന്നവയിൽ ഏതൊക്കെയാണ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ?
I. കിൻഫ്ര
II. കെഎസ്ഐഡിസി
III. കൊച്ചിൻ ഷിപ്പ് യാർഡ്
IV. റിയാബ്
V. കെൽട്രോൺ
A) II & IV
B) I & II
C) I, II, IV & V
D) I, II, III, IV & V
Ans) C
3. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി?
A) കെഎംഎംഎൽ
B) വി-ഗാർഡ്
C) കേരള സെറാമിക് ലിമിറ്റഡ്
D) പുനലൂർ പേപ്പർ മിൽ
Ans) D
• 1888ൽ പ്രവർത്തനം തുടങ്ങിയ പുനലൂർ പേപ്പർ മില്ലാണ് ഇന്ത്യയിലെ ആദ്യത്തെ കടലാസ് നിർമ്മാണ ശാല
4. ഇന്ത്യയിൽ ആദ്യമായി സർക്കാർ ചിട്ടിക്ക് തുടക്കമിട്ട സംസ്ഥാനം ഏത്?
A) കേരളം
B) തമിഴ്നാട്
C) മഹാരാഷ്ട്ര
D) ഗുജറാത്ത്
Ans) A
• കെഎസ്എഫ്ഇ നിലവിൽ വന്ന വർഷം - 1969
5. കേരള സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
A) തൃശൂർ
B) തിരുവനന്തപുരം
C) കോഴിക്കോട്
D) എറണാകുളം
Ans) B
6. രാജ്യത്തെ പ്രകൃതിദത്ത റബ്ബർ ഉൽപാദനത്തിൻ്റെ എത്ര ശതമാനമാണ് കേരളത്തിന് സംഭാവന?
A) 95%
B) 74%
C) 35%
D) 58%
Ans) B
• അഞ്ച് വർഷം മുമ്പ് വരെ രാജ്യത്തെ ആകെ റബ്ബർ ഉൽപാദനത്തിൻ്റെ 90%ത്തിലധികവും സംഭാവന നൽകിയിരിക്കുന്നത് കേരളമായിരുന്നു.
7. ചെറുകിട വ്യവസായ യൂണിറ്റുകൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാനും അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായി പ്രവർത്തിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമേത്?
A) കെഎസ്ടിസി
B) സിഡ്കോ
C) കേരഫെഡ്
D) കെൽപാം
Ans) B
8. കിഫ്ബിയുടെ പൂർണരൂപം എന്ത്?
A) കേരള ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്
B) കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്
C) കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡ്
D) കേരള ഇൻഡസ്ട്രിയൽ ഫോർമേഷൻ ബോർഡ്
Ans) B
9. കിൻഫ്ര പ്രവർത്തനം തുടങ്ങിയ വർഷം ഏത്?
A) 1992
B) 2002
C) 1993
D) 1985
Ans) C
10. കേരളത്തിലെ ആദ്യത്തെ ഐടി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
A) എറണാകുളം
B) കോഴിക്കോട്
C) കണ്ണൂർ
D) തിരുവനന്തപുരം
Ans) D
• തിരുവനന്തപുരം ടെക്നോപാർക്ക് പ്രവർത്തനം ആരംഭിച്ചത് 1990ലാണ്.
0 Comments