ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തിൽ

ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു

• ഇന്ത്യയിൽ 2015-16നും 2019-21നും ഇടയിൽ 13.5 കോടി ആളുകൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index) പ്രോഗ്രസ് റിപ്പോർട്ട്.
• ജൂലൈ 17 ന് ന്യൂഡൽഹിയിൽ നീതി  പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ബിഹാർ, ജാർഖണ്ഡ്, മേഘാലയ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ബഹുമുഖ ദാരിദ്ര്യത്തിൽ മുന്നിലുള്ളത്.
• 2015-16ൽ 24.85% ആയിരുന്നു ദരിദ്രരുടെ എണ്ണം എങ്കിൽ 2019-21ൽ ഇത് 14.96% ആയി കുറഞ്ഞു. ഈ കാലയളവിൽ ഏകദേശം 13.5 കോടി ആളുകൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറി.
• ഗ്രാമ പ്രദേശങ്ങളിലെ ബഹുമുഖ ദാരിദ്ര്യം 32.59% ൽ നിന്ന് 19.28% ആയി അതിവേഗം കുറഞ്ഞപ്പോൾ നഗരപ്രദേശങ്ങളിലെ  ദാരിദ്ര്യ നിരക്ക് 8.65%ൽ നിന്ന് 5.27% ആയാണ് കുറഞ്ഞത്.
• നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഏറ്റവും കുറവ് കേരളത്തിൽ

• 2019 മുതൽ 2021 വരെയുള്ള കാലയളവിൽ കേരളത്തിൽ അമ്പതിനായിരത്തിലേറെ പേർ ബഹുമുഖ ദാരിദ്ര്യ അവസ്ഥ മറികടന്നു എന്ന് നീതി ആയോഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയവരുടെ
പട്ടികയിൽ ഇത്തവണയും കേരളത്തിനാണ് ഒന്നാം സ്ഥാനം.

• 2016 കണക്കനുസരിച്ച് കേരളത്തിൽ ജനസംഖ്യയുടെ 0.7% ആയിരുന്നു ദരിദ്രർ. 2021 വരെയുള്ള കണക്കിലിത് 0.55% ആയി കുറഞ്ഞു. 
• റിപ്പോർട്ട് പ്രകാരം പ്രകാരം ഇന്ത്യയിൽ ദരിദ്ര്യമില്ലാത്ത ഏക ജില്ല എറണാകുളമാണ്. മുൻ റിപ്പോർട്ട് പ്രകാരം കോട്ടയത്തിനായിരുന്നു ഈ പദവി.  എന്നാൽ പുതിയ കണക്കനുസരിച്ച് കോട്ടയത്ത് 0.14% പേർ ദാരിദ്ര്യാവസ്ഥയിലാണ്. 
• കേരളത്തിൽ ഏറ്റവുമധികം ദരിദ്രർ ഉള്ള ജില്ല വയനാടാണ് (2.28%).
• ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയുടെ പുതിയ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.




Reactions

Post a Comment

0 Comments