• 2021-22 അധ്യയന വര്‍ഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയില്‍ കേരളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
• മുൻവര്‍ഷത്തെ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാമതെത്തിയിരുന്നു.
• സംസ്ഥാനങ്ങളിൽ പഞ്ചാബും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഡുമാണ് ഒന്നാമതെത്തിയത്.
• പെർഫോമൻസ് ഗ്രേഡിങ്ങ് ഇൻഡക്സ് (PGI) 2.0 എന്ന് പുനര്‍നാമകരണം ചെയ്താണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് പുറത്തിറക്കിയത്.
• 609.7 പോയിന്റ് നേടി പട്ടികയില്‍ പ്രചേസ്ത-3 ഗ്രേഡിലാണ് കേരളം ഇടംപിടിച്ചത്.
• ദക്ഷ് (941-1000 പോയിന്റ്), ഉത്കര്‍ഷ് (881-940പോയിന്റ് ), അതി ഉത്തം (821-880 പോയിന്റ്), ഉത്തം (761-820പോയിന്റ്), പ്രചേസ്ത-1 (701-760 പോയിന്റ്) എന്നിങ്ങനെയുള്ള ആദ്യത്തെ അഞ്ച് ഗ്രേഡുകളിൽ ഒരു സംസ്ഥാനവും ഉള്‍പ്പെട്ടിട്ടില്ല.
• പ്രചേസ്ത-2 (641-700 പോയിന്റ്), പ്രചേസ്ത-3 (581-640 പോയിന്റ്), ആകാന്‍ഷി-1 (521-580 പോയിന്റ്), ആകാന്‍ഷി-2 (461-520 പോയിന്റ്), ആകാന്‍ഷി-3 (401-460പോയിന്റ്) എന്നിങ്ങനെയാണ് തുടർന്നുള്ള ഗ്രേഡുകള്‍. ഇതില്‍ ഗ്രേഡ് ബിയിൽ വരുന്ന പ്രചേസ്ത-3ലാണ് കേരളം ഉൾപ്പെട്ടത്. പ്രചേസ്ത-2 ഗ്രേഡിലാണ് ചണ്ഡീഗഢും (659 പോയിന്റ്) പഞ്ചാബും (647.4) ഇടം പിടിച്ചത്.
• ആകാംക്ഷി-3 ഗ്രേഡിൽ ഉൾപ്പെട്ട അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്.
• 2017-18 വർഷത്തിലാണ് ആദ്യമായി സൂചിക പ്രസിദ്ധീകരിച്ചത്.
• വിദ്യാഭ്യാസ നിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍, ഭരണനിര്‍വഹണം, തുല്യത, അധ്യാപക പരിശീലന നിലവാരം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ പ്രകടന നിലവാര സൂചിക തയ്യാറാക്കിയത്.
• ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സൂചികയിൽ നാലാമത്തെ ലക്ഷ്യമാണ് എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നത്.
0 Comments