കുടുംബം നോക്കുന്നതിനായി തൊഴിൽ ഉപേക്ഷിക്കുന്നു
• കേരളത്തിലെ ഭൂരിഭാഗം സ്ത്രീകൾക്കും തൊഴിൽ ഉപേക്ഷിക്കേണ്ടി വരുന്നത് കുടുംബം നോക്കുന്നതിന് വേണ്ടിയെന്ന് സർവേ റിപ്പോർട്ട്.
• ഏപ്രിൽ 17 നും മെയ് 17 നും ഇടയിൽ സംസ്ഥാനത്തുടനീളമുള്ള 1,027 കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റികളിൽ നിന്നുള്ള 4,458 വനിതകൾക്കിടയിൽ കേരള നോളജ് ഇക്കണോമി മിഷൻ നടത്തിയ ഓൺലൈൻ സർവേയിൽ നിന്നുള്ള കണ്ടെത്തലാണിത്.
• സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും നോളജ് ഇക്കണോമി മിഷനിൽ രജിസ്റ്റർ ചെയ്തവരാണ്.
• കുട്ടികൾക്കും പ്രായമായവർക്കും പരിചരണം നൽകുന്നവരെന്ന നിലയിൽ സമൂഹം അവർക്ക് നൽകിയിട്ടുള്ള പരമ്പരാഗത ചുമതലകളും വിവാഹത്തിന് ശേഷമുള്ള സ്ഥലംമാറ്റവുമാണ് സ്ത്രീകൾക്കിടയിൽ കരിയർ ബ്രേക്കിനുള്ള പ്രധാന കാരണങ്ങളായി സർവേ ചൂണ്ടിക്കാട്ടുന്നത്.
• പ്രതികരിച്ചവരിൽ 57% പേരും തങ്ങളുടെ കുടുംബത്തിന്റെ പരിചരണത്തിന് വേണ്ടിയാണ് കരിയർ ഉപേക്ഷിച്ചത് എന്ന് വ്യക്തമാക്കുന്നു.
• 20% പേർക്ക് വിവാഹത്തെത്തുടർന്നാണ് തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നത്.
• സർവേയിൽ പങ്കെടുത്ത 175 പേർ തങ്ങളുടെ കുടുംബത്തിലെ എതിർപ്പ് കാരണമായി തൊഴിൽ ഉപേക്ഷിച്ചു എന്ന് വ്യക്തമാക്കി.
• സർവേയിൽ പങ്കെടുത്ത 97% സ്ത്രീകളും അവരുടെ കരിയർ പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്നും സർവേ കണ്ടെത്തി. അവരിൽ 80% പേരും നോളജ് ഇക്കണോമി മിഷൻ്റെ സഹായത്തോടെ തൊഴിൽ കണ്ടെത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
കേരള നോളജ് ഇക്കണോമി മിഷൻ
• കേരള ഡവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സംരംഭമായ കേരള നോളജ് ഇക്കണോമി മിഷൻ (KKEM) ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റി വിദ്യാഭ്യാസമുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഇതിലൂടെ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനം കൈവരിക്കുക എന്നും ലക്ഷ്യമിടുന്നു.
• 20 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് മിഷനിലൂടെ ലക്ഷ്യമിടുന്നത്.
• ലോകമെമ്പാടുമുള്ള വൈജ്ഞാനിക തൊഴിലുകളും അനുയോജ്യരായ തൊഴിലാളികളും നൈപുണ്യ പരിശീലന ഏജൻസികളും കൂടിച്ചേരുന്ന ഇടമാണ് മിഷൻ്റെ ഭാഗമായ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം.
• ഇതിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് തൊഴിൽമേഖലയുടെ ആവശ്യകതയ്ക്കനുസരിച്ച് നൈപുണ്യം വർധിപ്പിച്ച് തൊഴിൽശേഷി മെച്ചപ്പെടുത്താനും ജോലിസാധ്യത വർധിപ്പിക്കാനുമുള്ള പരിശീലനവും നൽകും.
• തൊഴിലുടമകൾക്ക് തങ്ങൾക്കു ആവശ്യമുള്ള തൊഴിലന്വേഷകരെ ഈ സംവിധാനത്തിലൂടെ കണ്ടെത്താനും സാധിക്കുന്നു.
0 Comments