• സുപ്രധാന തീരുമാനങ്ങൾ എടുത്ത് ദില്ലിയില്‍ ചേര്‍ന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗം.
• സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ കൗൺസിൽ തീരുമാനം എടുത്തതോടെ റെസ്റ്റോറന്‍റുകളിലെ വിലയ്ക്ക് തിയേറ്ററുകളിലും ഇനി ഭക്ഷണം ലഭിക്കും.
• ഓൺലൈൻ ഗെയിം കമ്പനികൾക്ക് 28 ശതമാനം നികുതി ഏർപ്പെടുത്തും. കുതിരപ്പന്തയവും, ചൂതാട്ട കേന്ദ്രങ്ങളും നികുതിയുടെ പരിധിയിൽ വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.
• കാൻസർ, അപൂർവരോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളെ ലെവിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതോടെ ഇവയുടെ വില കുറയും.
• മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്ക് 22% സെസ് ഏർപ്പെടുത്തി.
• ജിഎസ്ടി രജിസ്‌ട്രേഷന് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിർബന്ധമാക്കി.
• തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകൾ ഉള്ള സ്ഥലങ്ങളിലും ട്രൈബ്യൂണലുകൾ സ്ഥാപിക്കാനും ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു.
0 Comments