• അസിസ്റ്റന്റ് പ്രൊഫസറാകാൻ പിഎച്ച്ഡി നിർബന്ധമാക്കില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പ്രഖ്യാപിച്ചു.
• രാജ്യത്ത് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് ഏറ്റവും കുറഞ്ഞ മാനദണ്ഡം നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET)/ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET)/ സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് (SLET) ആയിരിക്കുമെന്നും യുജിസി പ്രഖ്യാപിച്ചു.
• അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിന് പിഎച്ച്ഡി യോഗ്യത 2023 ജൂലൈ 1 മുതൽ ഓപ്ഷണലായിരിക്കുമെന്ന് യുജിസി ചെയർമാൻ പ്രൊഫ എം ജഗദേഷ് കുമാർ ട്വിറ്ററിൽ കുറിച്ചു.
• 2021ലെ വിജ്ഞാപനം അനുസരിച്ച് 2023 ജൂൺ 30 വരെ പിഎച്ച്ഡി നിർബന്ധമാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
• അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് 2021-22 മുതൽ പിഎച്ച്ഡി നിർബന്ധമാക്കുമെന്ന് കേന്ദ്രസർക്കാർ 2018-ൽ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം അപ്രായോഗികം ആണെന്ന് വിമർശനം അന്ന് ഉയർന്നിരുന്നു.
0 Comments