എന്താണ് e-NAM ?


 • ഒരു പാൻ-ഇന്ത്യ ഇലക്ട്രോണിക് അഗ്രികൾച്ചറൽ മാർക്കറ്റിംഗ്/ട്രേഡ് പോർട്ടലായി 2016-ലാണ് ഇലക്ട്രോണിക് നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (e-NAM) ആരംഭിച്ചത്.
• രാജ്യത്തുടനീളമുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികളെ (APMCs) ഇ-നാം ബന്ധിപ്പിക്കുന്നു.
• ചെറുകിട കർഷകരുടെ അഗ്രിബിസിനസ് കൺസോർഷ്യമാണ് (SFAC) ഇത് നിയന്ത്രിക്കുന്നത്.
 • കേന്ദ്ര സർക്കാരിന്റെ കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലാണ് ഇതിന്റെ പ്രവർത്തനം.


• സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് എപിഎംസി. കാർഷിക ഉൽപന്നങ്ങളും കന്നുകാലികളെയും വിൽപ്പന നടത്തുന്നതിന് എപിഎംസിക്ക് കീഴിൽ യാർഡുകൾ/മണ്ടികൾ പ്രവർത്തിക്കുന്നു.
 • e-NAM സംവിധാനത്തിലൂടെ  വ്യാപാരികൾക്ക് എപിഎംസി മണ്ടികൾ സന്ദർശിക്കാതെ തന്നെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുവാനും മൊബൈൽ അധിഷ്‌ഠിതമായി പണമിടപാട് നടത്തുന്നതിനും സാധിക്കും.
 നിലവിലുള്ള മണ്ടികളെ "ഒരു രാജ്യം ഒരു വിപണി" എന്ന സംവിധാനത്തിൽ എത്തിക്കുക എന്നതാണ് പോർട്ടലൽ ആരംഭിച്ചതിലൂടെ ലക്ഷ്യമിടുന്നത്.
• 2023 മാർച്ചിൽ 101 മണ്ടികൾ കൂടി ഇ-നാമിൻ്റെ ഭാഗമായതോടെ, നിലവിൽ  ആകെ എണ്ണം 1260 ആയി.



Reactions

Post a Comment

0 Comments