ദാരിദ്ര്യത്തിൽ നിന്ന് ഇന്ത്യ കരകയറുന്നു

• കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിൽ 41.5 കോടി ജനങ്ങൾ ബഹുമുഖ ദാരിദ്ര്യത്തിൽ (Multidimensional Poverty) നിന്ന് കരകയറിയതായി യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (UNDP) റിപ്പോർട്ട്.
• ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയുടെ (MPI) ഏറ്റവും പുതിയ റിപ്പോർട്ട് യുഎൻഡിപിയും ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും (OPHI) ചേർന്ന് പുറത്തുവിട്ടു.


• ഇന്ത്യയുൾപ്പെടെ 25 രാജ്യങ്ങളാണ് തങ്ങളുടെ ആഗോള എംപിഐ മൂല്യം 15 വർഷത്തിനുള്ളിൽ പകുതിയായി വെട്ടിക്കുറച്ചത്. കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, മൊറോക്കോ, സെർബിയ, വിയറ്റ്നാം എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് മികച്ച നേട്ടം കൈവരിച്ചത്.
• 2005-06ൽ ഇന്ത്യയിൽ ഏകദേശം 64.5 കോടി ആളുകൾ ബഹുമുഖ ദാരിദ്ര്യത്തിലായിരുന്നു. ഇത് 2015-16ൽ ഏകദേശം 37 കോടിയായും 2019-21ൽ 23 കോടിയായും കുറഞ്ഞു. അതായത് 2005-06ൽ ഇന്ത്യയിൽ 55% പേരും ബഹുമുഖ ദാരിദ്ര്യത്തിലായിരുന്നു. ഇത് 2015-16 ആയപ്പോഴേക്കും 27.7% ആയും 2019-21ൽ 16.4% ആയും കുറഞ്ഞു.
• 2010-ൽ വികസിപ്പിച്ച എംപിഐ,  ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ സൂചകങ്ങൾ ഉപയോഗിച്ച് ദാരിദ്ര്യവും അതിന്റെ തീവ്രതയും നിർണ്ണയിക്കുന്നു.

Reactions

Post a Comment

0 Comments