ഊർജ്ജ പരിവർത്തന സൂചികയിൽ ഇന്ത്യ 67-ാം സ്ഥാനത്ത്

• ജൂൺ 28-ന് വേൾഡ് ഇക്കണോമിക് ഫോറം (WEF) ആക്സെഞ്ചറുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച ഊർജ്ജ പരിവർത്തന സൂചികയിൽ (Energy Transition Index) ആഗോളതലത്തിൽ ഇന്ത്യക്ക് 67-ാം സ്ഥാനം. 
• ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ എല്ലാ മാനങ്ങളിലും ഊർജ്ജ പരിവർത്തന 
ആവേഗത്തിൽ നേട്ടം കൊയ്ത ഏക രാജ്യവും ഇന്ത്യയാണ്.
• 2021-ലെ റിപ്പോർട്ട് പ്രകാരം 87 ആയിരുന്നു ഇന്ത്യയുടെ റാങ്ക്.


• 120 രാജ്യങ്ങളുടെ പട്ടികയിൽ സ്വീഡൻ ഒന്നാം സ്ഥാനത്തും ഡെന്മാർക്ക്, നോർവേ, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ രണ്ടു മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലും എത്തി.
• സാമ്പത്തിക വികസനവും വളർച്ചയും (Economic growth and development), സുസ്ഥിരത (Sustainability), ഊർജ്ജ സംരക്ഷണവും സമീപന സൂചകങ്ങളും (Energy protection and access indicators) എന്നീ മൂന്ന് തലങ്ങളിലൂടെ സ്ഥിരതയുള്ളതും കാര്യക്ഷമവും ഉപയോഗപ്രദവുമായ ഊർജ്ജ സംവിധാനങ്ങളിലേക്ക് മാറാനുള്ള  രാജ്യങ്ങളുടെ സന്നദ്ധതയാണ് ആഗോള ഊർജ്ജ പരിവർത്തന സൂചിക അളക്കുന്നത്. 
• ആഗോള ഊർജ്ജ പരിതസ്ഥിതിയിലെ സമീപകാല സംഭവവികാസങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിന്റെ പ്രാധാന്യവും ഇത് പരിഗണിക്കുന്നു. 


Reactions

Post a Comment

0 Comments