• റിസർവ് ബാങ്കിന്റെ പുതിയ പണനയം ഇന്ന് പ്രഖ്യാപിച്ചു.
• റിപ്പോ അടക്കമുള്ള പലിശനിരക്കുകൾക്ക് മാറ്റം വരുത്തിയിട്ടില്ല.
• പണനയ കമ്മിറ്റി (Monetary Policy Committee) ഐക്യകണ്ഠേനയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
• തുടര്‍ച്ചയായ രണ്ടാം തവണയാണ് പലിശ നിരക്കില്‍ മാറ്റം വരുത്താതിരിക്കുന്നത്.
• റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും.
• രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞു വരുന്ന നിലവിലെ സാഹചര്യമാണ് പലിശ നിരക്ക് നിലനിർത്താൻ ആര്‍ബിഐയ്ക്ക് പ്രേരണയായത്.
• നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) റിയൽ ജിഡിപി വളര്‍ച്ചാ പ്രവചനം 6.5 ശതമാനത്തില്‍ ആർബിഐ നിലനിര്‍ത്തി.
• സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) നിരക്ക് 6.25% ആയി തുടരും.
• മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (MSF) നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനത്തില്‍ തന്നെ തുടരും.
• ഉപഭോക്തൃ വിലസൂചിക (CPI) പ്രകാരമുള്ള പണപ്പെരുപ്പം ഇപ്പോഴും ആർബിഐയുടെ ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ്.
• പണപ്പെരുപ്പ (Headcount Inflation) പ്രവചനം നേരത്തെയുണ്ടായിരുന്ന 5.2 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ആര്‍ബിഐ കുറച്ചു.
• ജൂണ്‍ 2 വരെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 595.1 ബില്യണ്‍ ഡോളറാണ്.
• റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസാണ് യോഗ തീരുമാനങ്ങൾ അറിയിച്ചത്.
0 Comments