• കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസം വഴിയുള്ള എംഎ ഇക്കണോമിക്സ് പ്രോഗ്രാമിലേക്കുള്ള (2023-24) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
• ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ബിഎ ഇക്കണോമിക്സ് (വിദൂര വിദ്യാഭ്യാസം) പ്രോഗ്രാം ആരംഭിച്ച സാഹചര്യത്തിൽ പ്രസ്തുത കോഴ്സ് കാലിക്കറ്റിൽ ഇനി ലഭ്യമാകില്ല.
• പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച മറ്റു കോഴ്സുകൾ:
ബിരുദം: അഫ്സലുൽ ഉലമ, പൊളിറ്റിക്കൽ സയൻസ്, ബിബിഎ, ബികോം
പിജി: അറബിക്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, എംകോം, എംഎസ് സി മാത്തമാറ്റിക്സ്
• പിഴ കൂടാതെ ജൂലൈ 31-വരെയും 100 രൂപ ഫൈനോടു കൂടി ഓഗസ്റ്റ് 15-വരെയും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
• കൂടുതൽ വിശദാംശങ്ങൾ അറിയുവാനും രജിസ്ട്രേഷൻ നടത്തുന്നതിനും ആയി www.sde.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
0 Comments