ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഈ ആഴ്ച പുറത്തുവന്ന ചില കണക്കുകൾ ഈ ലേഖനത്തിലൂടെ വിശകലനം ചെയ്യുന്നു.
വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ
2023 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറി ഇന്ത്യ. 2022-23 സാമ്പത്തിക വർഷത്തിൽ 7.2% റിയൽ ജിഡിപി വളർച്ച കൈവരിച്ചതോടെയാണ് ഇത്. ഇന്തോനേഷ്യ (5.3%), യുകെ (4.1%), മെക്സിക്കോ (3.1) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. കേന്ദ്ര സർക്കാരാണ് ഈ കണക്കുകൾ പുറത്തു വിട്ടത്.
ഡിജിറ്റൽ ഇടപാടുകളിൽ ഒന്നാമത്
2022-ൽ 89.2 ദശലക്ഷം ഇടപാടുകൾ നടത്തി ആഗോള ഡിജിറ്റൽ പെയ്മെന്റ് സൂചികയിൽ ഒന്നാമത് എത്തി ഇന്ത്യ. കഴിഞ്ഞ വർഷത്തെ ആഗോള തൽസമയ ഡിജിറ്റൽ പണമിടപാടുകളിൽ 46%-വും നടത്തിയത് ഇന്ത്യയിലെ ജനങ്ങളാണ്. ബ്രസീൽ (29.2 ദശലക്ഷം), ചൈന (17.06), തായ്‌ലൻഡ് (16.56), ദക്ഷിണ കൊറിയ (8.6%) എന്നീ രാജ്യങ്ങളാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.
പണപ്പെരുപ്പം കുറയുന്നു
ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം (Retail Inflation) ഏപ്രിലിലെ 4.7 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 4.25 ശതമാനമായി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 25 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഭക്ഷ്യവിലപ്പെരുപ്പവും മെയിൽ 2.91 ശതമാനമായി കുറഞ്ഞു. ഏപ്രിൽ മാസത്തിൽ ഇത് 3.84 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിൽ എത്തിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. കേരളത്തിലെ പണപ്പെരുപ്പ നിരക്കിലും കുറവ് വന്നിട്ടുണ്ട്. 4.48 ശതമാനമാണ് മെയിലെ നിരക്ക്. ഏപ്രിലിൽ ഇത് 5.63% ആയിരുന്നു.
END OF SEASON SALE IS LIVE! Get beatXP Marv Neo Smartwatch @ Rs 1299 Worth Rs 6999 only on Tata CLiQ
തൊഴിലില്ലായ്മ നിരക്കിൽ കുറവ്
സ്വകാര്യ ഏജൻസിയായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) പുറത്തുവിട്ട കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമായി കുറഞ്ഞു. ഏപ്രിൽ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ തൊഴിൽ പങ്കാളിത്ത നിരക്കിൽ (Labour Participation Rate) 1.1% കുറവ് സംഭവിച്ച് 39.6 ശതമാനമായി. ഇതോടെ ആകെ തൊഴിൽ അന്വേഷകരുടെ എണ്ണത്തിലും കുറവുണ്ടായി. ഈ കുവവാണ് തൊഴിലില്ലായ്മ നിരക്കിൽ പ്രതിഫലിച്ചത്.
0 Comments