പിജി പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

• കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2023-24 അധ്യയനവർഷത്തെ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. 
• www.admissions.keralauniverstiy.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
• എല്ലാ കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും മറ്റു സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്മെന്റ്. 

• ബിരുദാനന്തര ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (മാനേജ്‌മെന്റ് ക്വാട്ട, കമ്യൂണിറ്റി ക്വാട്ട, സ്‌പോർട്‌സ് ക്വാട്ട, ഭിന്നശേഷിയുള്ളവർ, ട്രാൻസ്ജെൻഡർ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം.
• ഏകജാലകസംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്ക്കണം. 
• സംശയനിവാരണത്തിന് 8281883052, 8281883053, 8281883052(വാട്‌സാപ്പ്‌) എന്നീ ഹെൽപ്പ്‌ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം.
Reactions

Post a Comment

0 Comments