നില മെച്ചപ്പെടുത്തി ഇന്ത്യ

• ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) വാർഷിക ലിംഗ വ്യത്യാസ റിപ്പോർട്ട് 2023 (Global Gender Gap Report 2023) പ്രകാരം, ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഇന്ത്യ 146 രാജ്യങ്ങളിൽ 127-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യ 8 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.
• ലിംഗസമത്വം അളക്കുന്നതിനായി WEF 2006 മുതലാണ് സൂചിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
• ഓരോ രാജ്യത്തിന്റെയും വിഭവങ്ങളുടെയും അവസരങ്ങളുടെയും മൊത്തത്തിലുള്ള തലങ്ങൾ പരിഗണിക്കാതെ തന്നെ, പുരുഷ-സ്ത്രീ ജനവിഭാഗങ്ങൾക്കിടയിൽ എത്ര നന്നായി ഇവ വിഭജിക്കുന്നു എന്നാണ് സൂചിക വിലയിരുത്തുന്നത്.


• തുടർച്ചയായ 14-ാം വർഷവും ഐസ്‌ലൻഡ് (91.2%) ഒന്നാം സ്ഥാനത്തെത്തി.
• റിപ്പോർട്ട് പ്രകാരം ഭൂമിശാസ്ത്ര മേഖലകളിൽ യൂറോപ്പിലാണ് ലിംഗസമത്വം (76.3%) ഏറ്റവും കൂടുതൽ.  68.3% ആണ് ആഗോള ശരാശരി സ്‌കോർ.
• സൂചികയുടെ മുൻപത്തെ എഡിഷനെ അപേക്ഷിച്ച് ഇന്ത്യ 1.4 ശതമാനം പോയിന്റും 8 സ്ഥാനങ്ങളും മെച്ചപ്പെടുത്തി. ലിംഗ വ്യത്യാസത്തിൻ്റെ 64.3%വും രാജ്യം നികത്തിയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
• അയൽരാജ്യങ്ങളിൽ പാകിസ്ഥാൻ (142) മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. ബംഗ്ലാദേശ് (59), ചൈന (107), നേപ്പാൾ (116), ശ്രീലങ്ക (115), ഭൂട്ടാൻ (103) എന്നീ രാജ്യങ്ങൾ ഇന്ത്യയേക്കാൾ ഭേദപ്പെട്ട നിലയിലാണ്.
Reactions

Post a Comment

0 Comments