• കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് നിർമ്മാണ കമ്പനിയായ കോക്കോണിക്സ് തിരിച്ചു വരവിനൊരുങ്ങുന്നു.
• സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെൽട്രോൺ, കെഎസ്ഐഡിസി എന്നീ സ്ഥാപനങ്ങൾക്കൊപ്പം പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലും ചേർന്നുള്ള കമ്പനിയാണ് കോക്കോണിക്സ്.
• പ്രതിവർഷം 2 ലക്ഷം ലാപ്ടോപ്പുകൾ ഉൽപാദിപ്പിക്കാനുള്ള ശേഷി തിരുവനന്തപുരം മൺവിളയിലെ കമ്പനിയുടെ പ്ളാന്റിനുണ്ട്.
• നാല് പുതിയ മോഡലുകൾ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തിൽ നടക്കും.
• നേരത്തെ പുറത്തിറക്കിയ ഏഴ് മോഡലുകൾക്ക് പുറമേയാണ് പുതിയ നാല് മോഡലുകൾ കൂടി അവതരിപ്പിക്കുന്നത്. ഇതിൽ മിനി ലാപ്ടോപ്പ് ഉൾപ്പെടെ 2 മോഡലുകൾ കെൽട്രോണിന്റെ പേരിലായിരിക്കും വിപണിയിൽ ഇറക്കുക.
• ഇതിനകം 12500 ലാപ്ടോപ്പുകൾ കോക്കോണിക്സ് വിൽപന നടത്തിയിട്ടുണ്ട്.
• 2019 ൽ രൂപീകരിച്ച കോക്കോണിക്സ് നിലവിൽ ലാപ്‌ടോപ്പുകൾക്ക് പുറമേ മിനി പിസി, ഡെസ്ക്ടോപ്പുകൾ, സെർവ്വറുകൾ, ടാബ്‌ലറ്റുകൾ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്.
0 Comments