കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 'മാലിന്യം മുക്തം നവകേരളം' ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പ്രധാന ശുചിത്വ/മാലിന്യ നിർമാർജ്ജന പദ്ധതികൾ ഏതൊക്കെയാണെന്ന് നോക്കാം.
ശുചിത്വ മിഷന്‍
• കേരള ടോട്ടല്‍ സാനിറ്റേഷന്‍ ആന്റ് ഹെല്‍ത്ത് മിഷനും ക്ലീന്‍ കേരള മിഷനും സംയോജിപ്പിച്ചുകൊണ്ട് 2008-ലാണ് ശുചിത്വ മിഷന്‍ രൂപീകരിച്ചത്.
• കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുകയാണ് ശുചിത്വ മിഷൻ്റെ കർത്തവ്യം.
ക്ലീൻ കേരള കമ്പനി
• സംസ്ഥാനത്തെ ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനായി 2013-ൽ ആരംഭിച്ചതാണ് ക്ലീൻ കേരള കമ്പനി.
• അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ പുന:ചംക്രമണത്തിനും സംസ്ക്കരണത്തിനും ഉതകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം.
• തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.
• തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചെയര്‍മാനായും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി, പ്ലാനിംഗ് സെക്രട്ടറി, മുന്‍സിപ്പല്‍ ചെയര്‍മെന്‍ ചേംബര്‍ ചെയര്‍മാന്‍, മേയേഴ്സ് ഫോറം പ്രസിഡന്റ് തുടങ്ങിയ അംഗങ്ങളെ ഉള്‍പ്പെടുന്നതുമായ ഡയറക്ടര്‍ ബോര്‍ഡാണ് കമ്പനി നിയന്ത്രിക്കുന്നത്.
ഹരിത കേരളം മിഷന്‍
• ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി രീതിയ്ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുളള കൃഷിവികസനം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഹരിത കേരളം മിഷന്‍.
• 2016-ലാണ് മിഷൻ ആരംഭിച്ചത്.
• ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മിഷന്‍ പ്രവര്‍ത്തനങ്ങള നടപ്പാക്കുന്നത്.
• പൗരസമിതികള്‍, ബഹുജന സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണ-ക്ഷേമ പ്രവര്‍ത്തന രംഗങ്ങളിലെ ജനകീയ കൂട്ടായ്മകള്‍, സഹകരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മതസ്ഥാപനങ്ങള്‍, കമ്പനികള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടേയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാങ്കേതികസഹായം, സന്നദ്ധ സേവനം, സാമ്പത്തിക സഹായം തുടങ്ങി ബഹുവിധ സഹായസഹകരണങ്ങള്‍ സമാഹരിച്ചുകൊണ്ടാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
ഹരിത കർമ്മ സേന
• കുടുംബശ്രീ സംരംഭമായ ഹരിത കർമ്മ സേന 2017-ലാണ് നിലവിൽ വന്നത്.
• കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകർമ്മ സേന.
• തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, ഹരിത കേരള മിഷൻ എന്നിവയുടെ സംയോജനത്തിലാണ് സേനയുടെ പ്രവർത്തനം.
• വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസർഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു മറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കുകയാണ് ഇവരുടെ പ്രധാന ജോലി.
• വീടുകളിൽ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ സ്വീകരിച്ച് അവ എത്തിക്കുന്നു. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ അയയ്ക്കുന്നു. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള വഴിയൊരുക്കുന്നു.
• നിലവിൽ ഹരിത കർമ്മ സേനയിൽ സംസ്ഥാനത്താകെ 1,034 യൂണിറ്റുകളുണ്ട്. ആകെ 36,306 പേർ ഹരിത കര്‍മ്മസേനാംഗങ്ങളായി പ്രവർത്തിക്കുന്നു.
• കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്ലീൻ കേരളാ കമ്പനി വഴിയുള്ള മാലിന്യം നീക്കംചെയ്യലിൽ നാലിരട്ടിയുടെ വർധനയാണ് ഉണ്ടായത്, ഇതിലൂടെ ഹരിതകര്‍മ്മസേനയ്ക്ക് ലഭിച്ചത് ആറുകോടിയോളം രൂപയും.
0 Comments