• കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെൻററുകളിലും 2023-24 അധ്യയന വർഷത്തെ പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നാളെ (ജൂൺ 6) വരെ ഓൺലൈനായി അപേക്ഷിക്കാം.
• സർവകലാശാല വെബ്സൈറ്റിലെ അഡ്മിഷൻ പോർട്ടലിലൂടെയാണ്
(www.admission.kannuruniversity.ac.in) ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടത്.
• വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്. ബിരുദധാരികൾക്കും അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷിക്കാവുന്നതാണ്.
0 Comments