ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന സുസ്ഥിര വികസന ലക്ഷ്യം

എല്ലാ വർഷവും ഒക്ടോബർ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിക്കുന്നു. "Dignity for all in practice" എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം. 


തുടക്കം 

1987 ഒക്ടോബർ 17ന് പാരീസിൽ നടന്ന "World Day to Overcome Poverty" ആണ് ആദ്യത്തെ ദിനാചരണം. 1992 മുതൽ ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി  ഒക്ടോബർ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനമായി (International Day for the Eradication of Poverty) ആചരിക്കുന്നു. ദരിദ്രരും പൊതുസമൂഹവും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെ അവർ നേരിടുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കുന്നു. 


ഈ വർഷത്തെ പ്രമേയം 

"Dignity for all in practice" എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം. മനുഷ്യന്റെ അന്തസ്സ് എന്നത് കേവലം ഒരു മൗലികാവകാശം മാത്രമല്ല അത് മറ്റെല്ലാ അവകാശങ്ങൾക്കും അടിസ്ഥാനം കൂടിയാണ്. അത് അമൂർത്തമായ ആശയമല്ല മറിച്ച് ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. നിർഭാഗ്യവശാൽ ലോക ജനതയുടെ വലിയൊരു വിഭാഗത്തിനും ദാരിദ്ര്യത്തിന്റെ പേരിൽ അന്തസ്സ് വിലക്കപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം.


സുസ്ഥിര വികസന ലക്ഷ്യങ്ങൾ

Sustainable Development Goals അല്ലെങ്കിൽ New Global Goals എന്നത് പരസ്പര ബന്ധിതമായ 17 ലക്ഷ്യങ്ങൾ  അടങ്ങിയ പട്ടികയാണ്. 2015ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ വെച്ച് രൂപപ്പെടുത്തിയ ഇവ Agenda 2030യുടെ ഭാഗമാണ്.

Sustainable development goal



ഒന്നാമത്തെ ലക്ഷ്യം 

സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നാമത്തേത് ആണ് "No Poverty". 2030നുള്ളിൽ ലോകത്തിലെ അതി ദാരിദ്ര്യം (Extreme Poverty) അതിന്റെ എല്ലാ തലങ്ങളിലും ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Extreme poverty



2015ലെ കണക്ക് പ്രകാരം ലോകത്ത് ആകെ 70 കോടി ജനങ്ങളും (ആകെ ജനസംഖ്യയുടെ 10%) Extreme poverty എന്ന അവസ്ഥയിൽ കഴിയുന്നവരാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തുടരുന്ന പ്രവർത്തനങ്ങളുടെ ഫലമായി ഈ കണക്കിൽ ഓരോ വർഷവും കാര്യമായ കുറവു സംഭവിച്ചിരുന്നു. പക്ഷെ, കൊവിഡ് മഹാമാരി ഏഴ് കോടിയിലേറെ പേരെ പുതുതായി അതി ദാരിദ്ര്യത്തിന്റെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2030 ആകുമ്പോൾ ലോകജനതയുടെ 6% പേരും അതി ദാരിദ്ര്യം അനുഭവിക്കുന്നവർ ആയി നിലനിൽക്കും എന്നതാണ് കൊവിഡിനു മുമ്പുള്ള വിലയിരുത്തൽ തന്നെ. മഹാമാരി പ്രതിസന്ധിക്ക് ആക്കം കൂട്ടുകയും ചെയ്തു. പ്രഖ്യാപിത ലക്ഷ്യം ഇനിയും ഒരുപാട് അകലെയാണ് എന്ന് സാരം.


നമ്മുടെ സ്ഥിതി 

കൊവിഡ് പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആകെ പിടിച്ചുലച്ചു. സാമ്പത്തിക വളർച്ച ഏറെ പിന്നോട്ട് പോയി. പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും വിലങ്ങുതടിയായി നിലനിൽക്കുന്നു. 2022ലെ സുസ്ഥിര വികസന സൂചിക പ്രകാരം 163 രാജ്യങ്ങളിൽ 121-മതാണ് ഇന്ത്യ. ഈയിടെ UNDP പ്രസിദ്ധീകരിച്ച മാനവ വികസന സൂചികയിൽ (HDI) ഇന്ത്യയുടെ റാങ്ക് 132ലേക്ക് താഴുകയും ചെയ്തു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന ആഗോള പട്ടിണി സൂചികയിൽ (GHI) ഇന്ത്യയുടെ സ്ഥാനം 107 ആണ്. ആകെ 121 രാജ്യങ്ങളുടെ പട്ടികയിലാണ് "Serious" വിഭാഗത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Reactions

Post a Comment

0 Comments