നോട്ട് നിരോധനത്തിന് അഞ്ച് വയസ്


✒️നോട്ട് നിരോധനത്തിന് (Demonetization) ഇന്ന് 5 വർഷം പൂർത്തിയാകുന്നു. 
✒️2016 നവംബർ 8ന് അർദ്ധരാത്രി മുതലാണ് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത്. 
✒️കള്ളപ്പണം ഇല്ലാതാക്കൽ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും എത്രത്തോളം കൈവരിക്കാനായി എന്നത് ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു. 
✒️2016 നവംബറിൽ പൊതുജനത്തിന്റെ കൈവശമുള്ള കറൻസി മൂല്യം ₹11.97 ലക്ഷം കോടി ആയിരുന്നത് 2021 ഒക്ടോബറിൽ ₹28.30 ലക്ഷം കോടിയായി ഉയർന്നു. 
✒️യുപിഐ ആപ്പുകളുടെ ഉപയോഗം വർധിച്ചുവെങ്കിലും കറൻസി കയ്യിൽ വെക്കുന്ന രീതിക്ക് മാറ്റം ഉണ്ടാകുന്നില്ല.
✒️പിൻവലിച്ച നോട്ടുകളിൽ ഭൂരിഭാഗവും റിസർവ് ബാങ്കിൽ തിരിച്ചെത്തി എന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്ന പ്രധാന വസ്തുതയാണ്.
Reactions

Post a Comment

0 Comments