(1) ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് (DSE)
സാമ്പത്തിക ശാസ്ത്ര പഠനത്തിന് രാജ്യത്തെ ഏറ്റവും മികച്ചതായി പരിഗണിക്കപ്പെടുന്ന സ്ഥാപനമാണ് ഡൽഹി സ്ക്കൂൾ ഓഫ് ഇക്കണോമിക്സ്. 1949-ൽ സ്ഥാപിക്കപ്പെട്ട ഇവിടുത്തെ മുൻകാല അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും പെട്ട പലരും ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധരാണ്. BA (Hons) Economics, BA (Program), MA Economics, MPhil/PhD തുടങ്ങിയവയാണ് സ്ഥാപനത്തിൽ ലഭ്യമായ പ്രധാന കോഴ്സുകൾ. ഇക്കണോമിക്സ് വിഭാഗത്തിന് പുറമെ ജ്യോഗ്രഫി, സോഷ്യോളജി, കൊമേഴ്സ് വിഭാഗവും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു.
(2) ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI)
1931-ൽ സ്ഥാപിതമായ ഐഎസ്ഐ സ്റ്റാറ്റിസ്റ്റിക്സ്-സോഷ്യൽ സയൻസ് വിഭാഗത്തിലെ ഗവേഷണ-പഠനങ്ങൾക്കായുള്ള രാജ്യത്തെ മികച്ച സ്ഥാപനമാണ്. പിസി മഹലനോബിസിന്റെ നേതൃത്വത്തിൽ കൊൽക്കത്തയിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. സാമ്പത്തിക ശാസ്ത്ര ഉപരി പഠനത്തിനായി MS in Quantitative Economics and Master of Statistics എന്ന പ്രോഗ്രാമാണ് സ്ഥാപനം ലഭ്യമാക്കി വരുന്നത്.
(3) സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)
സാമ്പത്തിക ശാസ്ത്ര പഠന മേഖലയിൽ കേരളത്തിൻറെ അഭിമാനമാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന CDS. 1970-ൽ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ കെഎൻ രാജാണ് ഇത് സ്ഥാപിച്ചത്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് പ്രോഗ്രാമുകളായ MA Applied Economics, Mphil/PhD എന്നിവയാണ് നിലവിൽ ഇവിടെ ലഭ്യമാകുന്നത്.
(4) ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ച് (IGIDR)
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിൽ നിലവാരമുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി
മുംബൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് IGIDR. 1987ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ MS in Economics എന്ന പ്രോഗ്രാമിന് പുറമെ Development Studies-ൽ PhD ചെയ്യാനുള്ള അവസരവും ഉണ്ട്.
(5) മദ്രാസ് സ്കൂൾ ഇക്കണോമിക്സ് (MSE)
ദക്ഷിണേന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ് 1993-ൽ പ്രവർത്തനമാരംഭിച്ച മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്.
MA (Economics, Financial Economics, Applied Quantitative Finance, Auctorial Economics, Environment Economics) എന്നിങ്ങനെ വൈവിധ്യമാർന്ന പ്രോഗ്രാമുകളാണ് സ്ഥാപനത്തിന്റെ
(6) ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്റ് ഇക്കണോമിക്സ് (GIPE)
പൂനെയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം രാജ്യത്തെ പഴക്കമുള്ള ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. 1930-ൽ നിലവിൽ വന്ന GIPE-ക്ക് 1993-ൽ കൽപ്പിത സർവകലാശാല പദവി ലഭിച്ചു.
BSc Economics, MSc (Economics, Financial Economics, MSc Agri-business Economics, International Business Economics & Finance), MA Economics, PhD തുടങ്ങിയവയാണ് സ്ഥാപനത്തിൽ ലഭ്യമായ പ്രോഗ്രാമുകൾ.
(7) ഹൈദരാബാദ് സ്കൂൾ ഓഫ് ഇക്കണോമിക്സ്
ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ കീഴിൽ 1979 മുതൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ MA Economics, MA Financial Economics, MPhil/PhD എന്നീ
പ്രോഗ്രാമുകളാണ് ഉള്ളത്.
(8) സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് & പ്ലാനിങ് - ജെഎൻയു
ന്യൂഡൽഹിയിൽ JNU-വിൻറെ കീഴിൽ പ്രവർത്തിക്കുന്ന CESP 1973-ലാണ് നിലവിൽ വന്നത്. MA Economics, MPhil/PhD എന്നീ പ്രോഗ്രാമുകളാണ് സ്ഥാപനത്തിൽ ലഭ്യമാകുന്നത്.
(9) ജാമിഅഃ മില്ലിയ ഇസ്ലാമിയ
ഡൽഹിയിലെ കേന്ദ്ര സർവകലാശാലയായ ജാമിഅഃ മില്ലിയയിൽ 1971-ലാണ് ഇക്കണോമിക്സ് വിഭാഗം നിലവിൽ വന്നത്. BA (Hons) Economics, MA Economics, PhD എന്നിവയ്ക്ക് പുറമെ BACA പ്രോഗ്രാമും ഇവിടെ ലഭ്യമാണ്.
(10) ഐഐടി കാൺപൂർ
കാൺപൂർ ഐഐടിയിലെ ഇക്കണോമിക്സ് വിഭാഗത്തിൽ
BS in Economics, MS in Economics, PhD
പ്രോഗ്രാമുകളാണ് ലഭ്യമാകുന്നത്. Advanced Join Entrance Examination (JEE) പരീക്ഷയിലൂടെയാണ് Bachelor of Science പ്രോഗ്രാമിലേക്കുള്ള പ്രവേശനം.
(11) മറ്റു പ്രധാന സ്ഥാപനങ്ങൾ
✒️ ബനാറസ് ഹിന്ദു സർവകലാശാല
✒️ അലിഗഡ് മുസ്ലിം സർവകലാശാല
✒️ കേരള കേന്ദ്ര സർവകലാശാല
✒️തമിഴ്നാട് കേന്ദ്ര സർവകലാശാല
✒️ മദ്രാസ് സർവകലാശാല
✒️ ഐഐടി റൂർക്കി
✒️ ഐഐടി ഖരക്പൂർ
✒️ പോണ്ടിച്ചേരി സർവകലാശാല
✒️ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ & ഇക്കണോമിക് ചേഞ്ച്, ബെംഗലൂരു
✒️ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ബെംഗലൂരു
0 Comments