അയൽ രാജ്യങ്ങൾക്ക് പിന്നിലായി ഇന്ത്യ


ഒക്ടോബറിൽ പുറത്തിറങ്ങിയ രണ്ട് ആഗോള സൂചികകൾ പ്രകാരം അയൽ രാജ്യങ്ങൾക്ക് പിന്നിലായി ഇന്ത്യ.

2021ലെ ആഗോള പട്ടിണി സൂചികയില്‍ (Global Hunger Index) 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. 2020ല്‍ ഇന്ത്യയ്ക്ക് 94-ാം സ്ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും (Concern Worldwide) ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും (Welt Hunger Hilfe)  ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്. പോഷകാഹാരക്കുറവ് (undernourishment), അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം (child wasting), ശിശുമരണ നിരക്ക്(child mortality), അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് (child stunting) എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടികയിൽ അയൽ രാജ്യങ്ങളായ നേപ്പാളും ബംഗ്ലാദേശും ഇന്ത്യയ്ക്ക് മുന്നിലാണുള്ളത്‌.

2021ലെ ആഗോള ഭക്ഷ്യ സുരക്ഷാ സൂചിക (Global Food Security Index) പ്രകാരം ഇന്ത്യയ്ക്ക് പട്ടികയിലെ 113 രാജ്യങ്ങളിൽ 71-ാം സ്ഥാനമാണുള്ളത്. അതേസമയം ഭക്ഷ്യ പ്രാപ്തിയുടെ (Food Affordability) അടിസ്ഥാനത്തിൽ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ. അയർലന്റാണ് പട്ടികയിൽ ഒന്നാമതുള്ളത്. ലണ്ടൻ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഇംപാക്ട് (Economist Impact) കോർടിവ അഗ്രിസയൻസുമായി (Corteva Agriscience) ചേർന്നാണ് പട്ടിക തയ്യാറാക്കിയത്.
Reactions

Post a Comment

0 Comments