Kerala PSC Economics Part - 8 (PYQs for 10th level prelim 2021)


(1) ഏത് രാജ്യത്തിെന്റെ മാതൃകയിലാണ് ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ചത് ? (LDC 2014)
A) അമേരിക്ക
B) സോവിയറ്റ് യൂണിയൻ
C) ചെെന
D) ബ്രിട്ടൺ
Ans) B

(2) പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി : (LDC 2014)
A) ബലരാമൻ കമ്മിറ്റി
B) നരസിംഹം കമ്മിറ്റി
C) ജയകുമാർ കമ്മിറ്റി
D) ഗാഡ്ഗിൽ കമ്മിറ്റി
Ans) D

(3) കാർഷിക മേഖലയിലെ 'നീല വിപ്ലവം' ഏത് ഉൽപന്നത്തിന്റെ വികസനവുമായി ബന്ധപ്പെട്ടതാണ് ? (LDC 2014)
A) മുട്ട
B) രാസവളങ്ങൾ
C) മീൻ
D) പച്ചക്കറി
Ans) C

(4) ടാറ്റ അയൺ ആന്റ് സ്റ്റീൽ കമ്പനി ജാംഷഡ്പൂരിൽ സ്ഥാപിക്കപ്പെട്ടത് എപ്പോൾ ? (LDC 2014) 
A) 1905
B) 1959
C) 1907
D) 1923
Ans) C

(5) ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം : (LDC 2014)
A) മുംബൈ ഹെെ
B) കൽക്കത്ത
C) ഗുജറാത്ത്
D) ഗോവ
Ans) A

(6) ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ പ്രധാന മേഖലകൾ : (LDC 2014)
A) കൃഷി, വ്യവസായം
B) വ്യവസായ പുരോഗതി
C) ദാരിദ്ര നിർമാർജനം
D) കൃഷി, ജലസേചനം
Ans) D

(7) ഇന്ത്യയിലെ കേന്ദ്ര ബാങ്ക് : (LDC 2014)
A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
C)  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
D) സൗത്ത് ഇന്ത്യൻ ബാങ്ക്
Ans) B

(8) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി : (LDC 2014)
A) ജനശ്രീ ബീമ യോജന
B) ആം ആദ്മി ബീമ യോജന
C) ജീവൻ വിശ്വാസ്
D) ജീവൻ അനുരാഗ്
Ans) A

(9) ഖനവ്യവസായ മേഖലയുടെ പുരോഗതിക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി : (LDC 2014)
A) ഒന്നാം പഞ്ചവത്സര പദ്ധതി
B) രണ്ടാം പഞ്ചവത്സര പദ്ധതി
C) മൂന്നാം പഞ്ചവത്സര പദ്ധതി
D) നാലാം പഞ്ചവത്സര പദ്ധതി
Ans) B

(10) ലോക ഹരിതവിപ്ലവത്തിന്റെ പിതാവ് : (LDC 2014)
A) ഡോ. നോർമൻ ബോർലോഗ്
B) തിയോഫ്രാറ്റസ്
C) ഡോ. എം.എസ്. സ്വാമിനാഥൻ
D) സ്റ്റീഫൻ ഹെയ്ൽസ്
Ans) A

(11) സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർക്കും ദരിദ്ര ജനവിഭാഗങ്ങൾക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക, അവരിൽ സമ്പാദ്യശീലം വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംവിധാനം : (LDC 2014)
A) മെെക്രോ ഫിനാൻസ്
B) മ്യൂച്വൽ ഫണ്ട്
C) കോർ ബാങ്കിങ്
D) ഇലക്ട്രോണിക് ബാങ്കിങ്
Ans) A

(12) കേരളത്തിലെ ക്ഷീര കർഷകരുടെ സഹകരണ സ്ഥാപനം ഏതു പേരിൽ അറിയപ്പെടുന്നു ? (LDC 2011)
A) അമൂൽ
B) മിൽമ
C) ആനന്ദ്
D) നിർമ
Ans) B

(13) ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉൽപാദന കേന്ദ്രം : (LDC 2011)
A) ഡൽഹി
B) മുംബൈ
C) ചെന്നെെ
D) കൊൽക്കത്ത
Ans) B

(14) ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിർമ്മിച്ച അണക്കെട്ട് : (LDC 2011)
A) തെലുഗട്ട്
B) ഗാന്ധിനഗർ
C) ഭക്രാനംഗൽ
D) ഹിരാക്കുഡ്
Ans) D

(15) ഇന്ത്യയിലെ 'ഓപ്പറേഷൻ ഫ്ലഡ്' അല്ലെങ്കിൽ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? (LDC 2011)
A) സി. സുബ്രഹ്മണ്യം
B) എം.എസ്. സ്വാമിനാഥൻ
C) ഡോ. ബോർലോഗ്
D) വർഗീസ് കുര്യൻ
Ans) D

(16) മൂല്യവർധിത നികുതി ആദ്യമായി നടപ്പാക്കിയ രാജ്യം : (LDC 2011)
A) അമേരിക്ക
B) ഇന്ത്യ
C) ഫ്രാൻസ്
D) ജപ്പാൻ
Ans) C

(17) ലോകബാങ്ക് (IBRD) ഏത് വർഷമാണ് പ്രവർത്തനമാരംഭിച്ചത് ? (LDC 2011)
A) 1946 ജൂൺ 25
B) 1946 ജൂൺ 21
C) 1946 ജൂൺ 20
D) 1946 ജൂൺ 24
Ans) A

(18) താഴെ പറയുന്നവയിൽ ആസിയാനിൽ (ASEAN) അംഗമല്ലാത്ത രാജ്യം ? (LDC 2011)
A) സിങ്കപ്പൂർ
B) ഇന്ത്യ
C) തായ്‌ലന്റ്
D) ഫിലിപ്പീൻസ്
Ans) B

(19) ബി.എം.ഡബ്ല്യൂ കാർ നിർമ്മിക്കുന്ന രാജ്യം ഏത് ? (LDC 2011)
A) ജർമ്മനി
B) ജപ്പാൻ
C) സ്വിറ്റ്സർലൻഡ്
D) യു.എസ്.എ
Ans) A

(20) ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിക്കപ്പെട്ടത് എവിടെ ? (LDC 2011) 
A) റിഷ്റ
B) ഹൗറ
C) മുംബെെ
D) ഗ്വാളിയാർ
Ans) A

Reactions

Post a Comment

0 Comments