✒️ കൊവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളുടെ പ്രതിഫലനങ്ങളും തിരിച്ചടിയേൽപ്പിച്ച 2020-ൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് താഴേക്കെന്ന് സൂചിപ്പിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയിൽ വെച്ച സാമ്പത്തിക അവലോകന റിപ്പോർട്ട്.
✒️ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.49-ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു.
✒️ ശമ്പളം, പലിശ, പെൻഷൻ ചെലവ് എന്നിവ ഉയർന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി രൂപയായി ഉയർന്നു. ആഭ്യന്തര കടത്തിന്‍റെ വർധന 9.91- ശതമാനമാണ്.
✒️ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
✒️ വിലക്കയറ്റം സാമ്പത്തിക വിഷമത വർധിപ്പിച്ചു.
✒️ കൊവിഡ് കാരണം ആഭ്യന്തര വരുമാനത്തില്‍ 1.56 ലക്ഷം കോടിയുടെ ഇടിവുണ്ടായെന്ന് ധനമന്ത്രി പറഞ്ഞു.
✒️ കാർഷിക മേഖലയുടെ വളർച്ചയും താഴേയ്ക്ക് തന്നെയാണ്. വളർച്ച നെഗറ്റീവായി തുടരുന്നു. -6.62% ശതമാണ് ഇത്തവണത്തെ നെഗറ്റീവ് വളർച്ച.
✒️ ഉൽപാദന മേഖലയിലെ വളർച്ച 1.5 ശതമാനമാണ്. കൊവിഡ് ലോക്ക്ഡൗൺ കാലത്തെ അടച്ചിടൽ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ സാരമായി ബാധിച്ചു. ഇത് വിനോദ സഞ്ചാര മേഖലയ്ക്ക് വൻ തിരിച്ചടിയുണ്ടാക്കി.
✒️ 2020- ലെ 9 മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടി രൂപയാണ്. റവന്യൂ വരുമാനത്തിൽ 2629 കോടി രൂപയുടെ കുറവുണ്ടായി. കേന്ദ്ര നികുതി, ഗ്രാന്റ് എന്നിവയുടെ വിഹിതത്തിലും കുറവുണ്ടായി. തനത് നികുതി വരുമാനത്തിലും കുറവ് രേഖപ്പെടുത്തി.
✒️ ആകെ പ്രവാസികളുടെ 60 ശതമാനവും മടങ്ങിയെത്തിയെന്ന വലിയ കണക്കാണ് ഈ റിപ്പോർട്ടിലുള്ളത്. 2018-ലെ മൈഗ്രഷൻ സർവേ അനുസരിച്ച് 12.95 ലക്ഷം പേർ തിരിച്ച് വന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
0 Comments