✒️ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച 2021-ലെ ഇടക്കാല ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്.
✒️ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ അഞ്ച് വർഷത്തിനകം 20 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ആശയമാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. എന്നാൽ ഇത്രത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് പ്രായോഗികമല്ല എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
✒️ കൊവിഡ് പ്രതിസന്ധി അടക്കമുള്ള സാഹചര്യങ്ങളാൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്ന വിവിധ നിർദ്ദേശങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
✒️ ആരോഗ്യ മേഖലയ്ക്കായി 2341 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. കൊവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് ധനമന്ത്രി ഉറപ്പു നൽകി.
✒️ ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതും ആശാവർക്കർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ വേതനം വർധിപ്പിച്ചതും സാധാരണക്കാർക്ക് നേട്ടമാകും.
✒️ വനിതാ ക്ഷേമം, ഭിന്നശേഷി ക്ഷേമം തുടങ്ങിയവയ്ക്ക് കാര്യമായ തുക ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
✒️ കൊവിഡ് എന്ന മഹാമാരിയെ അവസരമാക്കി ഉപയോഗിച്ച് വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള ആശയങ്ങളാണ് ബജറ്റിലുള്ളത് എന്ന് ധനമന്ത്രി പറഞ്ഞു.
✒️ ബജറ്റ് വരുമാനം
ജിഎസ്ടി - 29%
വിൽപ്പന നികുതി & വാറ്റ് - 19%
കേന്ദ്ര സഹായം - 18%
കേന്ദ്ര നികുതി വിഹിതം - 13%
ലോട്ടറി വരുമാനം - 9%
വാഹന നികുതി - 3%
സ്റ്റാമ്പ് & രജിസ്ട്രേഷൻ - 3%
മറ്റുള്ളവ - 6%
✒️ ബജറ്റ് ചെലവ്
ശമ്പളം - 27%
പെൻഷൻ - 16%
വിദ്യാഭ്യാസം - 16%
പലിശ - 15%
തദ്ദേശ സ്ഥാപനങ്ങൾ - 9%
ആരോഗ്യം - 6%
കൃഷി - 5%
പൊതുമരാമത്ത് - 2%
മറ്റുള്ളവ - 4%
0 Comments