• യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വർഷംതോറും നടത്തുന്ന ഇന്ത്യൻ ഇക്കണോമിക് സർവീസ് (IES) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
• ഇതോടൊപ്പം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിലേക്കും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
• www.upsconline.nic.in എന്ന വെബ്സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈൽ വഴി 2024 ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും.
• പരീക്ഷ ജൂൺ 21,22,23 തീയതികളിലായി നടക്കും.
• ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് തുടങ്ങിയവയിലെ പിജിയാണ് യോഗ്യത.
• പ്രായപരിധി: പൊതു വിഭാഗത്തിന് 21-30 വയസ്.
• പാർട്ട് I - 1000 മാർക്കിന്റെ എഴുത്തു പരീക്ഷ,
പാർട്ട് - II - 200 മാർക്കിന്റെ വൈവ വോസി
എന്നിവ അടങ്ങുന്നതാണ് ഐഇഎസ് പരീക്ഷ സ്കീം.
• എഴുത്ത് പരീക്ഷയുടെ പേപ്പറുകൾ താഴെ പറയുന്നവയാണ്
1. General English (100 Marks - 3 hrs)
2. General Studies (100 Marks - 3 hrs)
3. General Economics-I (200 Marks - 3 hrs)
4. General Economics-II (200 Marks 3 hrs)
5. General Economics-III (200 Marks - 3 hrs)
6. Indian Economics (200 Marks - 3 hrs)
0 Comments