പിജി പ്രവേശനം; രജിസ്ട്രേഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള (2023-24 അധ്യയന വർഷം) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
• ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശന നടപടികൾ.
• cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും ഇത്തവണ മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
• കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സ്വന്തം കമ്മ്യൂണിറ്റിയില്‍പ്പെട്ട എയ്ഡഡ്  കോളേജുകളില്‍  മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. 
• മാനേജ്മെന്‍റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷകര്‍ കോളേജുകളുമായി  ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്യാപ്പ് അപേക്ഷാ നമ്പര്‍ നല്‍കണം.
• സ്പോര്‍ട്സ്, ഭിന്നശേഷി ക്വാട്ടയിലേക്കും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. 
• പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 650 രൂപയുമാണ് ആപ്ലിക്കേഷന്‍ ഫീസ്.


Reactions

Post a Comment

0 Comments