കേന്ദ്ര ബജറ്റ് - 2021

✒️കേന്ദ്ര സർക്കാരിന്റെ സ്വകാര്യ വൽക്കരണ നയം വ്യാപകമാക്കുമെന്ന സൂചനയാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച 2021-22 വർഷത്തെ ബജറ്റ് നൽകുന്നത്.

✒️ആദ്യത്തെ പേപ്പർ രഹിത ഡിജിറ്റൽ ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്.

✒️2020-ൽ 7.7% നെഗറ്റീവ് വളർച്ചയിലേക്ക് കൂപ്പുകുത്തിയ സമ്പദ് വ്യവസ്ഥയെ വി (V) മാതൃകയിൽ തിരികെ കയറ്റുക എന്ന ലക്ഷ്യമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വർഷം 11% ജിഡിപി വളർച്ചയാണ് സാമ്പത്തിക സർവേയും ലക്ഷ്യമിടുന്നത്.


✒️കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയ്ക്ക് ഉത്തേജനം നൽകുന്ന നിർദേശങ്ങൾ ബജറ്റിലുണ്ട്. ആരോഗ്യ മേഖലയ്ക്കുള്ള വകയിരുത്തലിൽ 137% വർദ്ധന വരുത്തി 2.24 ലക്ഷം കോടി ആക്കി.

✒️കാർഷിക മേഖലയുടെ വികസനത്തിനായി കൃഷി സെസ് ഏർപ്പെടുത്തിയതാണ് നികുതി സംബന്ധമായ പ്രധാന പ്രഖ്യാപനം. കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് കൂടുതൽ കൃഷി വായ്പകൾ നൽകുന്നതും എപിഎംസികൾ ശക്തിപ്പെടുത്തുന്നതുമായ പ്രഖ്യാപനം വരുന്നത്.

✒️അടിസ്ഥാന സൗകര്യ വികസനത്തിന് വിദേശ നിക്ഷേപ വ്യവസ്ഥകൾ ഉദാരമാക്കുമെന്നാണ് പ്രഖ്യാപനം. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 49-ൽ നിന്നും 74 ശതമാനമായി ഉയർത്തിയതാണ് മറ്റൊരു വമ്പൻ പ്രഖ്യാപനം.

✒️പതിവിന് വിപരീതമായി ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. വിപണി അനുകൂല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് എന്ന സൂചനയാണിത് നൽകുന്നത്.


✒️ആണവോർജ്ജജം, ബഹിരാകാശം, പ്രതിരോധം, ഗതാഗതം, ഊർജ്ജം, വാർത്താ വിനിമയം, ബാങ്കിങ്, ഇൻഷുറൻസ്,  പെട്രോളിയം, കൽക്കരി, സാമ്പത്തിക സേവനം എന്നീ മേഖലകളിൽ സ്വകാര്യവൽക്കരണം ഊർജ്ജിതമാക്കും.

✒️സൗജന്യ ഗ്യാസ് കണക്ഷൻ വ്യാപിപ്പിക്കുന്നത് സാധാരണക്കാർക്ക് നേട്ടമാകുമെങ്കിലും തൊഴിലുറപ്പ് പദ്ധതി വിഹിതം 35% കുറച്ചത് ഗ്രാമീണ മേഖലയ്ക്ക് തിരിച്ചടിയാണ്.

✒️സമ്പദ് വ്യവസ്ഥ എക്കാലത്തെയും മോശം സ്ഥിതിയിൽ നിൽക്കേ സാമ്പത്തി മാന്ദ്യം നേരിടാൻ ഉതകുന്നതാണോ ബജറ്റ് എന്ന വിമർശനം ഉയരുന്നുണ്ട്.



Reactions

Post a Comment

0 Comments