സാമ്പത്തിക സർവേ 2020-21

✒️ കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെവി സുബ്രഹ്മണ്യൻ തയ്യാറാക്കിയ 2020-21 വർഷത്തെ സാമ്പത്തിക സർവേ ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ സമർപ്പിച്ചു.

✒️ കൊവിഡ് പ്രതിസന്ധിയിൽ നിന്നും കര കയറി അടുത്ത സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്ഥ 11% വളർച്ചയിലേക്ക് എത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്.

✒️ കൊവിഡ് പ്രതിസന്ധി മൂലം നടപ്പ് സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ചയിൽ 7.7% ഇടിവുണ്ടാകുമെന്ന് സർവേ വ്യക്തമാക്കുന്നു.

✒️ സർവേ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ താഴെ പറയുന്നവയാണ്.

✒️ ധനക്കമ്മി (Fiscal Deficit) നടപ്പുവർഷം ബജറ്റ് ലക്ഷ്യമായ ജിഡിപിയുടെ 3.5 ശതമാനമെന്ന പരിധി മറികടക്കും.

✒️ 2003-04ന് ശേഷം ആദ്യമായി കറണ്ട് അക്കൗണ്ട് സർപ്ളസ് ആകും.

✒️ ആരോഗ്യമേഖലയിൽ മികച്ച നിലവാരവും സേവനവും ഉറപ്പാക്കാൻ നിയന്ത്രണ സമിതി രൂപീകരിക്കണെമെന്നും ആരോഗ്യമേഖലയിലെ പൊതുചെലവ് ജിഡിപിയുടെ മൂന്ന് ശതമാനമാക്കി ഉയർത്തണെമെന്നും ശുപാർശ.

✒️ ജനങ്ങൾക്ക് അടിസ്ഥാനസൗകര്യ ലഭ്യതയിൽ കേരളം മുന്നിലാണ്.

✒️ താലി ഊണിന് കൊവിഡ് തുടക്കക്കാലത്ത് വിലയേറിയെങ്കിലും ഡിസംബറോടെ കുറഞ്ഞു.

✒️ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള സാമ്പത്തിക വളർച്ചാനയങ്ങളിൽ സർക്കാർ ശ്രദ്ധയൂന്നണം.

✒️ സ്‌ത്രീകളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാൻ കൂടുതൽ ആനുകൂല്യങ്ങൾ നൽകണം.

✒️ പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ മൂലധന സഹായം ഉറപ്പാക്കണം.

✒️ ഇ-കൊമേഴ്‌സ് മേഖലയെ കൂടി ഉൾപ്പെടുത്തി, ഭക്ഷ്യവിലപ്പെരുപ്പ നിർണയം പുനഃക്രമീകരിക്കണം.

✒️ സമ്പദ്‌രംഗത്ത് ചൈനയെ മറികടക്കാൻ ഗവേഷണം, വികസനം, നിക്ഷേപം എന്നിവയ്ക്ക് കൂടുതൽ പിന്തുണയും നിക്ഷേപവും ലഭ്യമാക്കണം.

✒️ സാമ്പത്തികനയം രൂപീകരിക്കുമ്പോൾ ക്രെഡിറ്റ് റേറ്റിംഗ് പരിഗണിക്കരുത്.

✒️ പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് നൽകുന്നത് സ്വതന്ത്രമായ വിപണിയെന്ന് സർവേ വ്യക്തമാക്കുന്നു.

✒️ കേന്ദ്രസർക്കാരിന്റെ പിഎൽഐ സ്‌കീം, ആത്മനിർഭർ ഭാരത് എന്നിവ സമ്പദ്‌വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും സർവേ പറയുന്നു.





Reactions

Post a Comment

0 Comments