(1) ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ? (VEO 2019)
A) ബോക്കാറോ
B) നോർത്ത് കരൺപുര
C) സാറിയ
D) ഡാൽട്ടോൺഗഞ്ച്
Ans) C
(2) 'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് ? (VEO 2019)
A) മുദ്രാബാങ്ക്
B) എക്സിം ബാങ്ക് ഓഫ് ഇന്ത്യ
C) മഹിളാ ബാങ്ക്
D) വികസന ബാങ്ക്
Ans) C
(3) 'സുവർണ്ണ നാര്' എന്നറിയപ്പെടുന്ന ഉൽപ്പന്നം ഏത് ? (VEO 2019)
A) പരുത്തി
B) പട്ടുനൂൽ
C) ചണം
D) ചകിരിനാര്
Ans) C
(4) 'തിലോത്തമ' ഏത് കാർഷിക വിളയുടെ ഇനമാണ് ? (VEO 2019)
A) ഇഞ്ചി
B) എള്ള്
C) കുരുമുളക്
D) ഏലം
Ans) B
(5) ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത് ? (VEO 2019)
A) മുംബൈ
B) മർമ്മഗോവ
C) കൊൽക്കത്ത
D) വിശാഖപട്ടണം
Ans) C
(6) 'സ്റ്റീൽ സിറ്റി' എന്നറിയിപ്പെടുന്ന നഗരം ? (VEO 2019)
A) ജാംഷഡ്പൂർ
B) ദുർഗാപൂർ
C) ജയ്പൂർ
D) കാൺപൂർ
Ans) A
(7) ഭർത്താവില്ലാത്ത സ്ത്രീകൾക്കും പിന്നാക്ക അവസ്ഥയിൽ ഉള്ള സ്ത്രീകൾക്കും വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ? (VEO 2019)
A) കൈവല്യം
B) ജീവനം
C) സ്നേഹപൂർവ്വം
D) ശരണ്യ
Ans) D
(8) ജനസംഖ്യാ ദിനമായി ആചരിക്കുന്നത് ? (VEO 2019)
A) ജൂൺ 5
B) ജൂലായ് 11
C) സെപ്തംബർ 16
D) ഫെബ്രുവരി 2
Ans) B
(9) റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം (Khadi LDC 2019)
A) ഡൽഹി
B) മുംബൈ
C) ചെന്നെൈ
D) മംഗലാപുരം
Ans) B
(10) റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം (Khadi LDC 2019)
A) മംഗൽയാൻ
B) ചെങ്കോട്ട
C) താജ്മഹൽ
D) കുത്തബ് മിനാർ
Ans) B
(11) ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ? (Peone 2019)
A) കോഴിക്കോട് വിമാനത്താവളം
B) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
C) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
D) കണ്ണൂർ വിമാനത്താവളം
Ans) C
(12) ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഉദാഹരണമാണ് ? (Peone 2019)
A) മൈക്രോസോഫ്ട്
B) ഹിന്ദുസ്ഥാൻ ലിവർ
C) ടാറ്റാ
D) ഇന്ത്യൻ റയിൽവേ
Ans) D
(13) മഹാത്മാഗാന്ധി നിർദേശിച്ച വിദ്യാഭ്യാസ മാതൃകയാണ് _______ (Peone 2019)
A) വാർധാ പദ്ധതി
B) ഉച്ചഭക്ഷണ പരിപാടി
C) സർവ്വ ശിക്ഷാ അഭിയാൻ
D) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ
Ans) A
(14) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത് ? (Peone 2019)
A) പശ്ചിമ ബംഗാൾ
B) ഉത്തർ പ്രദേശ്
C) മഹാരാഷ്ട്ര
D) ബീഹാർ
Ans) B
(15) ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ? (Peone 2019)
A) 1967
B) 1968
C) 1969
D) 1976
Ans) C
(16) ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണം ആരംഭിച്ച വർഷം ? (Peone 2019)
A) 1991
B) 1986
C) 2016
D) 1976
Ans) A
(17) ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം ? (Peone 2019)
A) ചെന്നൈ
B) കൊച്ചി
C) ഇബ്രാഹിംപൂർ
D) വിശാഖപട്ടണം
Ans) C
(18) ഇന്ത്യയിൽ വില നിയന്ത്രണവും കമ്പോള നിയന്ത്രണവും ഏർപ്പെടുത്തിയ ഭരണാധികാരി ആരായിരുന്നു ? (Peone 2019)
A) അലാവുദ്ദീൻ ഖിൽജി
B) ബാൽബൻ
C) അമീർ ഖുസ്രു
D) ബാബർ
Ans) A
(19) കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ആസ്ഥാനം എവിടെയാണ് ? (Peone 2019)
A) തിരുവനന്തപുരം
B) തൃശ്ശൂർ
C) കോഴിക്കോട്
D) കൊല്ലം
Ans) B
(20) ശിശു മരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ? (Peone 2019)
A) ബീഹാർ
B) കേരളം
C) തമിഴ്നാട്
D) പഞ്ചാബ്
Ans) B
0 Comments