എന്താണ് ജൽ ജീവൻ മിഷൻ?


എന്താണ് JJM

• 2024-ഓടെ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വ്യക്തിഗത ഗാർഹിക ടാപ്പ് കണക്ഷനുകളിലൂടെ സുരക്ഷിതമായി ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാനാണ് ജൽ ജീവൻ മിഷൻ വിഭാവനം ചെയ്തിരിക്കുന്നത്. 
• ഗ്രേ വാട്ടർ മാനേജ്‌മെന്റ്, ജലസംരക്ഷണം, മഴവെള്ള സംഭരണം, റീചാർജ്ജിങ്, പുനരുപയോഗം തുടങ്ങിയ ഉറവിട സുസ്ഥിര നടപടികളിലൂടെയാണ് (source sustainability measures) പദ്ധതി നടപ്പിലാക്കുന്നത്. 
• 2019 കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതി ആ വർഷം ഓഗസ്റ്റ് 15-നാണ് ആരംഭിച്ചത്.


മിഷൻ്റെ ലക്ഷ്യങ്ങൾ

• എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും  ഫങ്ഷണൽ ഹൗസ്ഹോൾഡ് ടാപ്പ് കണക്ഷൻ (FHTC) നൽകുക.
• ജലത്തിന്റെ ഗുണനിലവാരം ബാധിച്ചിരിക്കുന്ന പ്രദേശങ്ങൾ, വരൾച്ച ബാധിത പ്രദേശങ്ങളിലെയും മരുഭൂമിയിലെയും ഗ്രാമങ്ങൾ, സൻസദ് ആദർശ് ഗ്രാം യോജന (SAGY) ഗ്രാമങ്ങൾ മുതലായവയിൽ FHTC-കൾ നൽകുന്നതിനാണ് പദ്ധതി മുൻഗണന നൽകുന്നത്.
• സ്‌കൂളുകൾ, അംഗൻവാടികൾ, ജിപി കെട്ടിടങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, വെൽനസ് സെന്ററുകൾ, കമ്മ്യൂണിറ്റി കെട്ടിടങ്ങൾ എന്നിവയും പദ്ധതിയുടെ പരിധിയിൽ വരും.



പദ്ധതി നിർവഹണം 

• 2023-24 ബജറ്റിൽ ₹69,684 കോടി രൂപയാണ് ജൽ ജീവൻ മിഷനായി വകയിരുത്തിയിരിക്കുന്നത്. 2022-23ൽ  അത് ₹60,000 കോടി ആയിരുന്നു.
• 2023 മെയ് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 19.44 കോടി ഗ്രാമീണ കുടുംബങ്ങളിൽ 12 കോടി പേർക്ക് മിഷനു കീഴിൽ  ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകിയിട്ടുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.


കേരളത്തിൽ 

• കേന്ദ്രസർക്കാർ 45% വിഹിതവും സംസ്ഥാന സർക്കാർ 30% വിഹിതവും 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 15% വിഹിതവും (ആകെ 90% ഗവൺമെൻറ് സബ്സിഡി) 10% ഗുണഭോക്തൃ വിഹിതവും എടുത്തു മൂന്നുവർഷം കൊണ്ട് കേരളത്തിലെ 50 ലക്ഷത്തിലധികം വരുന്ന മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
• 2020 ഒക്ടോബർ എട്ടിനാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത്‌ ആരംഭിച്ചത്‌.
• കേരളത്തിൽ ആകെ നൽകുക 53,19,085 കണക്‌ഷനുകളാണ്. ഇതിൽ ആദ്യത്തെ 14 മാസത്തിനകം നൽകിയത്‌ 15,01,025 കുടിവെള്ള കണക്‌ഷനുകളാണ്.
• 2021 മുതൽ 2023 വരെയുള്ള കാലയളവിൽ സംസ്ഥാന സർക്കാർ യഥാക്രമം ₹311.25 കോടി, ₹1059.57 കോടി, ₹1053 കോടി വീതം പദ്ധതിക്കായി ചെലവഴിച്ചു.


Reactions

Post a Comment

0 Comments