+2 Level Mains (2022) Model Questions (Economics) - Part 1

1. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
I) നീതി ആയോഗ് ആദ്യമായി സുസ്ഥിത വികസന ലക്ഷ്യ സൂചിക (SDG Index) പുറത്തിറക്കിയത് 2018-ൽ ആണ്.
II) 2020-21ലെ സൂചികയനുസരിച്ച് കേരളമാണ് ഒന്നാമത്.
III) 2020-21ലെ സൂചിക അനുസരിച്ച് ബിഹാറാണ് ഏറ്റവും പിന്നിൽ.
(A) I മാത്രം ശരി
(B) I & III ശരി
(C) എല്ലാം ശരിയാണ്
(D) എല്ലാം തെറ്റാണ്
Ans) C

2. താഴെ പറഞ്ഞിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക.
I) നീതി ആയോഗ് നിലവിൽ വന്നത് 2014-ൽ ആണ്.
II) നീതി ആയോഗിന്റെ നിലവിലെ വൈസ് ചെയർമാൻ രാജീവ് കുമാറാണ്.
III) നീതി ആയോഗിന്റെ നിലവിലെ സി.ഇ.ഒ. അമിതാഭ് കാന്താണ്.
(A) I & II
(B) I & III
(C) II & III
(D) I മാത്രം
Ans) D

3. ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി പേപ്പർ രഹിത ബജറ്റ് അവതരണം നടത്തിയ ധനമന്ത്രി ആര് ?
(A) ഇന്ദിരാ ഗാന്ധി
(B) പ്രണബ് മുഖർജി
(C) നിർമലാ സീതാരാമൻ
(D) പി. ചിദംബരം
Ans) C

4. ഇവരിൽ ആരൊക്കെയാണ് മാനവിക വികസന സൂചിക (HDI) അവതരിപ്പിച്ചത് ?
I) അമർത്യാ സെൻ
II) മോറിസ് ഡി. മോറിസ്
III) അഭിജിത്ത് ബാനർജി
IV) മെഹ്ബൂബ് ഉൾ ഹഖ്
(A) I & IV
(B) I & III
(C) II & IV
(D) I & II
Ans) A

5. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആര് ?
(A) ദാദാഭായ് നവറോജി
(B) ജെ.എം. കെയ്ൻസ്
(C) ആൽഫ്രഡ് മാർഷൽ
(D) ആഡം സ്മിത്ത്
Ans) D

6. 'ലെയ്സിസ് ഫെയർ' സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
(A) ആഡം സ്മിത്ത്
(B) ആൽഫ്രഡ് മാർഷൽ
(C) ലയണൽ റോബിൻസ്
(D) കാൾ മാർക്സ്
Ans) A

7. താഴെ പറയുന്നവയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
I. ഇന്ത്യയുടേത് ഒരു മിശ്ര സമ്പദ് വ്യവസ്ഥയാണ്.
II. ഇന്ത്യ ഒരു വികസ്വര രാജ്യമാണ്.
III. ഇന്ത്യ ഒരു അവികസിത രാജ്യമാണ്.
(A) I മാത്രം
(B) I & II
(C) എല്ലാം ശരിയാണ്
(D) എല്ലാം തെറ്റാണ്
Ans) B

8. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക.
I. പ്രാഥമിക മേഖല - ബാങ്കിങ്
II. ദ്വിതീയ മേഖല - വ്യവസായം
III. തൃതീയ മേഖല - ഖനനം
(A) II മാത്രം
(B) എല്ലാം ശരിയാണ്
(C) III മാത്രം
(D) I & III
Ans) A

9. 'സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' അവതരിപ്പിച്ചത് ആര് ?
(A) എം. വിശ്വേശരയ്യ
(B) പി.സി. മഹലനോബിസ്
(C) ദാദാഭായ് നവറോജി
(D) എം.എൻ. റോയി
Ans) C

10. സ്വതന്ത്ര്യ ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് ആര് ?
(A) ദാദാഭായ് നവറോജി
(B) VKRV റാവു
(C) പി.സി. മഹലനോബിസ്
(D) ജോൺ മത്തായി
Ans) C

11. പി.സി. മഹലനോബിസിനെക്കുറിച്ച് താഴെ പറയുന്ന വിവരങ്ങൾ വിശകലനം ചെയ്യുക.
I) CSO സ്ഥാപിച്ചു
II) ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
III) രണ്ടാം പഞ്ചവത്സര പദ്ധതി രൂപീകരിച്ചു.
IV) സംഖ്യ എന്ന മാഗസിൻ ആരംഭിച്ചു.
(A) എല്ലാം ശരിയാണ്
(B) എല്ലാം തെറ്റാണ്
(C) III മാത്രം ശരി
(D) II & III ശരി
Ans) A

12. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവാര് ?
(A) പി.സി. മഹലനോബിസ്
(B) ജവഹർലാൽ നെഹ്റു
(C) ഗുൽസാരിലാൽ നന്ദ
(D) എം. വിശ്വേശരയ്യ
Ans) D

13. ഒരു പൗരന്റെ ശരാശരി വാർഷിക വരുമാനമാണ് ____
(A) ദേശീയ വരുമാനം
(B) പെർകാപ്പിറ്റൽ ഇൻകം
(C) പെർകാപ്പിറ്റ ഇൻകം
(D) വാർഷിക വരുമാനം
Ans) C

14. എം.എൻ. റോയി 'പീപ്പിൾസ് പ്ലാൻ' തയ്യാറാക്കിയ വർഷം.
(A) 1947
(B) 1946
(C) 1945
(D) 1944
Ans) C

15. പ്ലാനിങ് കമ്മീഷൻ നിലവിൽ വന്നത് എന്ന് ?
(A) 1950 ഏപ്രിൽ 1
(B) 1951 മാർച്ച് 15
(C) 1950 മാർച്ച് 15
(D) 1951 ഏപ്രിൽ 1
Ans) C
Reactions

Post a Comment

0 Comments