NFHS-5 റിപ്പോർട്ട് പുറത്ത്


ദേശീയ കുടുംബ ആരോഗ്യ സർവേയുടെ (National Family and Health Survey - NFHS) 5-ാം റൗണ്ട് റിപ്പോർട്ട് നവംബർ 24ന് പുറത്തു വന്നു. 2019-2021 കാലയളവിലെ സർവേ ഫലമാണ് പുറത്ത് വന്നത്. NFHS-5 രണ്ടാം ഘട്ടത്തിൽ 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് സർവേ നടത്തിയത്. സർവേയുടെ ചരിത്രത്തിൽ ആദ്യമായി, സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാൾ കൂടുതൽ ആണെന്ന് സാംപിൾ സർവേയിലൂടെ കണ്ടെത്തി. ഇതു സംബന്ധിച്ച അന്തിമ കണക്ക് സെൻസസിനു ശേഷമേ വ്യക്തമാകുകയുള്ളു.
 
റിപ്പോർട്ടിലെ മറ്റു പ്രധാന വിവരങ്ങൾ ഇവയാണ്:

✒️ സര്‍വേ പ്രകാരം 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ സ്ത്രീ-പുരുഷ അനുപാതം (Sex Ratio).

✒️രാജ്യത്തെ പ്രത്യുൽപാദന നിരക്ക് (Total Fertility Rate) 2.2ൽ നിന്ന് രണ്ടായി കുറഞ്ഞു.

✒️ കുടുംബാസൂത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ ശതമാനം 67 ആയി ഉയർന്നു.

✒️ ശിശുക്കളുടെ പ്രതിരോധ കുത്തിവെപ്പ് നിരക്ക് 76% ആയി ഉയർന്നു.

✒️ 2015-16ലെ കുടുബാരോഗ്യ സർവേയുടെ അടിസ്ഥാനത്തിലുള്ള ദാരിദ്ര്യ നിരക്ക് നീതി ആയോഗ് പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് പ്രകാരം കേരളത്തിലാണ് (0.71%) ഏറ്റവും കുറവ് ദരിദ്രർ ഉള്ളത്. ഏറ്റവും കൂടുതൽ ബിഹാറിലും (51.91%). ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 25.01% പേരും ദരിദ്രരാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

✒️ കേരളത്തിൽ കുട്ടികളിലും സ്ത്രീകളിലും പോഷകാഹാര കുറവിനെത്തുടർന്നുള്ള വിളർച്ച കൂടുന്നതായി സർവേ സൂചിപ്പിക്കുന്നു. 2015-16ൽ 35% പേർക്കായിരുന്നത് 2019-20ൽ 39.4% ആയി വർദ്ധിച്ചു. ഇതേ കാരണത്താൽ കുട്ടികളിൽ വളർച്ചാ മുരടിപ്പും കൂടുന്നുണ്ട്.

Reactions

Post a Comment

0 Comments