(1) കേരളത്തിൽ ആദ്യ പേപ്പർ മിൽ സ്ഥാപിതമായത്: (Bev. LDC 2016)
A) എറണാകുളം
B) തിരുവനന്തപുരം
C) ആലുവ
D) പുനലൂർ
Ans) D
(2) ഇന്ത്യൻ രാസവ്യവസായത്തിന്റെ പിതാവ് ആരാണ് ? (Bev. LDC 2016)
A) ആചാര്യ പി.സി. റേ
B) ഹോമി ജെ. ഭാഭ
C) കാമരാജ്
D) ജോർജ്ജ് കുര്യൻ
Ans) A
(3) കേരളത്തിൽ ഏറ്റവും കൂടുതൽ പെെനാപ്പിൾ ഉൽപ്പാദിപ്പിക്കുന്ന ജില്ല : (Bev. LDC 2016)
A) വയനാട്
B) മലപ്പുറം
C) തിരുവനന്തപുരം
D) എറണാകുളം
Ans) D
(4) ഒരു ഗ്രാമത്തിന്റെ വികസന പദ്ധതികൾ തയ്യാറാക്കുന്നത് എവിടെ ? (LDC 2017)
A) പഞ്ചായത്ത്
B) ഗ്രാമസഭ
C) വാർഡ് കമ്മിറ്റി
D) അയൽക്കൂട്ടം
Ans) B
(5) കേരള സർക്കാരിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായ നികുതി : (LDC 2017)
A) വാഹന നികുതി
B) തൊഴിൽ നികുതി
C) എക്സൈസ് ഡ്യൂട്ടി
D) വിൽപ്പന നികുതി
Ans) D
(6) 'ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാർലമെന്റ് പാസ്സാക്കിയ വർഷം : (LDC 2017)
A) 2005
B) 2006
C) 2004
D) 2007
Ans) A
(7) ജർമ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായശാല : (LDC 2017)
A) ബൊക്കാറോ
B) ഭിലായ്
C) റൂർക്കല
D) ജാംഷഡ്പൂർ
Ans) C
(8) 'ജോലിക്ക് കൂലി ഭക്ഷണം' എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ? (LDC 2017)
A) II
B) III
C) IV
D) V
Ans) D
(9) ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് ? (LDC 2013)
A) 2009
B) 2008
C) 2011
D) 2010
Ans) D
(10) ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം : (LDC 2013)
A) കർണ്ണാടക
B) തമിഴ്നാട്
C) കേരളം
D) പശ്ചിമ ബംഗാൾ
Ans) C
(11) സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ (LDC 2013)
A) പ്രധാനമന്ത്രി
B) ധനകാര്യ മന്ത്രി
C) മുഖ്യമന്ത്രി
D) രാഷ്ട്രപതി
Ans) C
(12) സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനത്തിന് അർഹനായ ഇന്ത്യക്കാരൻ ആര് ? (LDC 2013)
A) രവീന്ദ്രനാഥ ടാഗോർ
B) ആർ.പി. ദത്ത്
C) അമർത്യ സെൻ
D) ഹർഗോവിന്ദ് ഖൊരാന
Ans) C
(13) ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ഇന്ത്യ മുൻഗണന നൽകിയത് ഏതിനായിരുന്നു ?(LDC 2013)
A) വ്യവസായം
B) ഗതാഗതം
C) കൃഷി
D) പാർപ്പിട നിർമ്മാണം
Ans) C
(14) 'ബാങ്കിങ് റെഗുലേഷൻ ആക്ട്' നടപ്പിലാക്കിയ വർഷം? (LDC 2013)
A) 1946
B) 1949
C) 1945
D) 1948
Ans) B
(15) ഭിലായ് ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ആരംഭിച്ചത് ? (LDC 2013)
A) 1961-66
B) 1969-74
C) 1951-56
D) 1956-61
Ans) D
(16) 'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ് ? (LDC 2013)
A) ആന്ധ്രാ പ്രദേശ്
B) ഒറീസ്സ
C) പശ്ചിമ ബംഗാൾ
D) കർണാടകം
Ans) C
(17) ഇന്ത്യയിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏത് ?
(LDC 2013)
A) ആന്ധ്രാ പ്രദേശ്
B) ബീഹാർ
C) പശ്ചിമ ബംഗാൾ
D) മഹാരാഷ്ട്ര
Ans) B
(18) ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് ? (LDC 2013)
A) ഇന്ദിര ഗാന്ധി
B) നരസിംഹ റാവു
C) രാജീവ് ഗാന്ധി
D) മൻമോഹൻ സിങ്
Ans) B
(19) ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പപന ചെയ്തത് ആര് ? (LDC 2013)
A) ഡബ്ല്യു.എച്ച്. കരിയർ
B) സാമുവൽ മോർസ്
C) ഡി. ഉദയകുമാർ
D) ഹാരിസൺ
Ans) C
(20) താഴെ പറയുന്നവയിൽ പരോക്ഷ നികുതിയിൽ ഉൾപ്പെടാത്തത് : (LDC 2013)
A) എക്സൈസ് ഡ്യൂട്ടി
B) വില്പപന നികുതി
C) കസ്റ്റംസ് നികുതി
D) ആദായ നികുതി
Ans) D
0 Comments